ഇന്ത്യന്‍ വ്യോമസേന പാക് തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചത് ഓഹരി വിപണിയെ ബാധിച്ചു... സെന്‍സെക്‌സ് 329 പോയന്റ് നഷ്ടത്തില്‍ 35880ലും നിഫ്റ്റി 98 പോയന്റ് താഴ്ന്ന് 10781ലുമാണ് വ്യാപാരം

ഇന്ത്യന്‍ വ്യോമസേന പാക് തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചത് ഓഹരി വിപണിയെ ബാധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമ്മര്‍ദം നിലനില്‍ക്കുന്നതാണ് വിപണിയെ പിടിച്ചുലച്ചത്. സെന്‍സെക്‌സ് 329 പോയന്റ് നഷ്ടത്തില്‍ 35880ലും നിഫ്റ്റി 98 പോയന്റ് താഴ്ന്ന് 10781ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 320 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1281 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, വേദാന്ത, സിപ്ല, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha