ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 108 പോയന്റ് നേട്ടത്തില്‍ 38203ലും നിഫ്റ്റി 18 പോയന്റ് ഉയര്‍ന്ന് 11481ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 108 പോയന്റ് നേട്ടത്തില്‍ 38203ലും നിഫ്റ്റി 18 പോയന്റ് ഉയര്‍ന്ന് 11481ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 557 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 296 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, ബിപിസിഎല്‍, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, പിഎന്‍ബി, കാനാറ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്എം, ബജാജ് ഓട്ടോ, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha























