ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു... സെന്‍സെക്‌സ് 112 പോയന്റ് ഉയര്‍ന്ന് 38797ലും നിഫ്റ്റി 36പോയന്റ് നേട്ടത്തില്‍ 11634ലിലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 112 പോയന്റ് ഉയര്‍ന്ന് 38797ലും നിഫ്റ്റി 36പോയന്റ് നേട്ടത്തില്‍ 11634ലിലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 544 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 199 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, ഐടി, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.
യെസ് ബാങ്ക്, സിപ്ല, ടൈറ്റാന്‍, എംആന്റ്എം, ഹീറോമോട്ടോര്‍കോര്‍പ്, വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അദാനി പോര്‍ട്‌സ്, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha