ലിത്വാനിയയില്‍ യൂറോ കറന്‍സി പ്രാബല്യത്തിലായി
രാജ്യത്തെ കറന്‍സിയായി യൂറോ സ്വീകരിക്കുന്ന പത്തൊമ്പതാമത്തെ രാജ്യമായി ലിത്വാനിയ. ഇതുവരെ രാജ്യത്ത് ഉപയോഗത്തിലിരുന്നത് ലിറ്റാസ് കറന്‍സിയാണ്. യൂറോപ്യന്‍ യൂണിയനിലെ ഇരുപത്തിയെട്ട് അംഗരാജ്യങ്ങളില്‍ 19 രാജ്യങ്ങളാണ് യൂറോ കറന്‍സിയായി സ്വീകരിച്ചിട്ടുള്ളത്.
2004 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ് ബാള്‍ട്ടിക് രാജ്യമായ ലിത്വാനിയ. ഏകീകൃത സോവ്യറ്റ് യൂണിയനില്‍ നിന്നും 1991 ല്‍ സ്വാതന്ത്ര്യം നേടിയ ലിത്വാനിയ 91/93 ല്‍ ടലോണാസും ലിറ്റാസും നാണയമായി സ്വീകരിച്ചിരുന്നു.
സാമ്പത്തിക പരാധീനതയില്‍ നിന്നും കരകയറി യൂറോ സോണില്‍ ചേരാനായി 2009 മുതല്‍ 15 ശതമാനം ചെലവു വെട്ടിക്കുറയ്ക്കല്‍ നടത്തി കര്‍ക്കശമായ സാമ്പത്തിക അച്ചടക്കം പാലിച്ചുവരികയായിരുന്നു ലിത്വാനിയ.
യൂറോ സോണില്‍ ചേരുന്നതു സംബന്ധിച്ചു ലിത്വാനിയയില്‍ നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍, വിലക്കയറ്റമുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഭൂരിപക്ഷം പേരും പൊതു കറന്‍സി സ്വീകരിക്കുന്നതില്‍ ശുഭാപ്തിവിശ്വാസമുള്ളവരാണെന്ന് വ്യക്തമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha