ടാറ്റാ ഗ്രൂപ്പിന്റെ പുതിയ വിമാനക്കമ്പനിയായ വിസ്താര സര്‍വ്വീസ് ആരംഭിച്ചു
ടാറ്റാ ഗ്രൂപ്പിന്റെ പുതിയ വിമാനക്കമ്പനിയായ \'വിസ്താര\' സര്‍വീസ് തുടങ്ങി. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് വിസ്താര. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കായിരുന്നു ആദ്യ സര്‍വീസ്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 12.51ന് പറന്നുയര്‍ന്ന വിമാനം മുംബൈയില്‍ 2.46ന് ലാന്‍ഡ് ചെയ്തു.
ഫുള്‍ സര്‍വീസ് എയര്‍ലൈനായാണ് വിസ്താര പ്രവര്‍ത്തിക്കുക. 148 സീറ്റുകളുള്ള എയര്‍ബസ് എ320200 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇതില്‍ ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിങ്ങനെ മൂന്നു തരം സീറ്റുകളുണ്ട്. ലോകോത്തര നിലവാരത്തിലുള്ള ഫുള്‍ സര്‍വീസ് വിമാനങ്ങള്‍ ഇന്ത്യയില്‍ ഒരുക്കുക എന്നത് ടാറ്റാ ഗ്രൂപ്പിന്റെ ചിരകാല സ്വപ്നമായിരുന്നെന്ന് ടാറ്റാ സണ്‍സ് ചെയര്മാന് എമറിറ്റസ് രത്തന്‍ ടാറ്റ പറഞ്ഞു. ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ ദേശസാത്കരിക്കപ്പെട്ട ശേഷം ഏറെ തവണ വ്യോമയാന മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങിയതാണെങ്കിലും നടന്നിരുന്നില്ല.
കഴിഞ്ഞ വര്‍ഷം മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ബജറ്റ് വിമാനസര്‍വീസ് തുടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നുള്ള ഫുള്‍സര്‍വീസ് വിമാനക്കമ്പനിയായ വിസ്താരയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha