Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

കേരള വികസനത്തിനു ജനിതക സാങ്കേതികവിദ്യ

21 NOVEMBER 2012 01:14 AM IST
കെ.എം. മാണി

More Stories...

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സില്‍ 400 പോയിന്റ് നഷ്ടം രേഖപ്പെടുത്തി

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി ഓഹരി വിപണി....22500 പോയിന്റിന് മുകളില്‍ നിഫ്റ്റി, സെന്‍സെക്സ് 74,000 പോയിന്റ് മുകളില്‍ വ്യാപാരം

ടെക്നോപാര്‍ക്ക് കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച്, ലൈബീരിയന്‍ പ്രതിനിധി സംഘം:- ആഫ്രിക്കന്‍ പ്രതിനിധികള്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു...

കൃഷി അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ഘടന നിലവിലുള്ള രാജ്യമാണ്‌ ഇന്ത്യ. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചയില്‍ ഒരു സുപ്രധാനഘടകമാണു കാര്‍ഷികരംഗവും ഭക്ഷ്യസുരക്ഷയും. ആഗോളവത്‌കരണവും,ഉദാരവത്‌കരണവും മൂലം ലോകമൊന്നാകെ `ഒരൊറ്റ കമ്പോളം' അഥവാ `ലോക മാര്‍ക്കറ്റ്‌' എന്ന യാഥാര്‍ത്ഥ്യം നിലവില്‍ വന്നു. തത്‌ഫലമായി കാര്‍ഷിക മേഖലയുള്‍പ്പെടെ സമസ്‌ത മേഖലയിലും കടുത്ത മത്സരവും നാം നേരിടേണ്ടതായി വന്നു. ഇതിനു നമ്മുടെ ഉത്‌പന്നങ്ങള്‍ക്കു ലോകകമ്പോളത്തില്‍ മത്സരക്ഷമത കൈവരിക്കണം. ഇതു കൈവരിക്കണമെങ്കില്‍ ഉത്‌പാദന ക്ഷമത വര്‍ദ്ധനവിലൂടെ ഉത്‌പാദനച്ചിലവിനെ അധികരിക്കുന്ന വില കൃഷിക്കാരനു കിട്ടണം. അതിന്‌ ആകര്‍ഷകമായ നിരക്കില്‍ നമ്മുടെ ഉത്‌പന്നങ്ങള്‍ ആഗോള മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്ന സാഹചര്യവും സൃഷ്‌ടിക്കപ്പെടണം. ഇങ്ങനെ ആഗോള മാര്‍ക്കറ്റില്‍ മത്സരക്ഷമത നാം കൈവരിക്കണമെങ്കില്‍ നമ്മുടെ ഉത്‌പന്നങ്ങള്‍ ഗുണമേന്മയിലും മുന്നിട്ടു നില്‌ക്കേണ്ടതുണ്ട്‌.

ഉത്‌പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിച്ചുകൊണ്ടു യന്ത്രവത്‌ക്കരണവും ആധുനിക ശാസ്‌ത്രസാങ്കേതിക വിദ്യകളായ ജനിറ്റിക്‌ എഞ്ചിനീയറിംഗ്‌, ജീന്‍ തെറാപ്പി, പ്രിസിഷന്‍ ഫാമിംഗ്‌, നാനോ ടെക്‌്‌നോളജി എന്നിവയുടെ പിന്‍ബലത്തോടെ കാര്‍ഷിക മേഖലയില്‍ കാലാവസ്ഥയ്‌ക്കനുസരിച്ചു കൃഷിചെയ്യുവാന്‍ സാധിക്കുന്ന വിധത്തിലുള്ള വിത്തിനങ്ങളും, സംപുഷ്‌ട ധാന്യങ്ങളും സൃഷ്‌ടിക്കപ്പെടണം. ആത്യന്തികമായി ഇവയെല്ലാം നിരവധി പുതിയ കൃഷി അനുബന്ധ ഉത്‌പാദന വ്യവസായ മേഖലകള്‍ തുറക്കുന്നതിനു കാരണമാകും. അങ്ങനെ ആധുനിക സാങ്കേതിക വിദ്യാവിന്യാസത്തിലൂടെ സൃഷ്‌ടിക്കപ്പെടുന്ന കാര്‍ഷിക അനുബന്ധ വിപണിയുടെ വികാസം അനവധി പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതിനും കാരണമായിത്തീരും. 2008-09 കാലഘട്ടത്തില്‍ നമ്മുടെ ദേശീയ വളര്‍ച്ചാ നിരക്കായ ജി.ഡി.പിയുടെ 15.7 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നാണ്‌. ഇത്‌ 2004-05 കാലഘട്ടത്തില്‍ 18.9 ശതമാനമായിരുന്നു. 2008-09 കാലഘട്ടത്തില്‍ നമ്മുടെ കയറ്റുമതിയുടെ 0.2 ശതമാനവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടതാണ്‌. ഇന്ത്യയില്‍ 52 ശതമാനം തൊഴില്‍ പ്രദാനം ചെയ്യുന്ന മേഖലയാണു കാര്‍ഷിക മേഖല.
2009-10 ലെ സാമ്പത്തിക സര്‍വ്വേ അവലോകന പ്രകാരം കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ പ്രധാനപ്പെട്ട 8 മേഖലകളിലും അവയുടെ ഉപമേഖലകളിലും 6.5 ശതമാനം വളര്‍ച്ച കൈവരിക്കുവാനായപ്പോള്‍ നമ്മുടെ കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലയിലും അനുഭവപ്പെട്ട മുരടിപ്പുമൂലം ൈകവരിക്കാനായ വളര്‍ച്ച 0.2% മാത്രമാണ്‌. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന വിവിധ കര്‍മപദ്ധതികള്‍ക്കും, സാങ്കേതിക വിദ്യാ വിന്യാസത്തിനും രൂപം നല്‌കേണ്ടതിന്റെ ആവശ്യകതയിലേക്കും പ്രാധാന്യത്തിലേക്കുമാണ്‌ ഇതു വിരല്‍ ചൂണ്ടുന്നത്‌. കൃഷിച്ചിലവു കുറച്ചുകൊണ്ടും ഉത്‌പാദനക്ഷമത വര്‍ധിപ്പിച്ചുകൊണ്ടും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടും മാത്രമേ ഇതു സാധ്യമാകൂ.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ തന്നെ കേരളവും ഒരു കാര്‍ഷിക പ്രദേശമാണ്‌. അതുകൊണ്ടു തന്നെ കേരളത്തിന്റെ ഭൂപ്രദേശങ്ങളും വിഭവങ്ങളും അവയുടെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയുമാണു കേരളീയ ജനജീവിതത്തിന്റെ നട്ടെല്ല്‌. അധ്വാനിക്കുന്ന ജനവിഭാഗങ്ങളായ കര്‍ഷകരും, കര്‍ഷക തൊഴിലാളികളും യോജിച്ചു കേരളത്തിന്റെ കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള ധീര നടപടികളാണ്‌ ഇന്നാവശ്യം. ഈ ഒരു സമീപനത്തിലൂടെ മാത്രമേ ദിവസേന പിന്നോക്കം പോയ്‌ക്കൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയ്‌ക്ക്‌ ഒരു പുനരുജ്ജീവനം നല്‌കാന്‍ സാധിക്കൂ.
ജനിതകവിളകള്‍
ജനിതക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിളയിച്ച കൃഷി ഉത്‌പന്നങ്ങള്‍- പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയെയാണു ജി.എം.വിളകള്‍ എന്നുവിളിക്കുന്നത്‌. ഓരോ ഇനത്തിലും വര്‍ഗത്തിലുംപെട്ട ജീവജാലങ്ങള്‍ പരസ്‌പരം കൂടിചേര്‍ന്നു മാത്രമേ പുതിയ ജീവജാലങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയുള്ളു എന്നതാണു പരമ്പരാഗതമായി നാം കാണുകയും വിശ്വസിക്കുകയും ചെയ്യുന്ന നമ്മുടെ വിശ്വാസപ്രമാണം. എന്നാല്‍, വ്യത്യസ്‌ത സ്വഭാവ-ഗുണവിശേഷങ്ങളോടുകൂടിയ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ജീനുകള്‍ പരസ്‌പരം സംയോജിപ്പിച്ച്‌ ഇവ രണ്ടില്‍ നിന്നും തികച്ചും വ്യത്യസ്‌തങ്ങളായ സ്വഭാവ ഗുണവിശേഷങ്ങളോടു കൂടിയ ജീവജാലങ്ങളെ സൃഷ്‌ടിക്കാനാവുമെന്നു ശാസ്‌ത്രം കണ്ടെത്തിയിരിക്കുന്നു.
സസ്യ ജീവജാലങ്ങളുടെ ലോകത്തു നമുക്കു ചിന്തിക്കാന്‍ പോലും ആവാത്ത വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ്‌ ഇതു വഴിതുറക്കുക. കമ്പ്യൂട്ടറിന്റെ പിറവിയോടെ ആേഗാളതലത്തില്‍ അതിന്റെ ശൃംഖല സൃഷ്‌ടിക്കപ്പെട്ടു. തുടര്‍ന്ന്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന പുത്തന്‍ ശാസ്‌ത്ര സാങ്കേതികവിദ്യ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ കീഴടക്കി . തുടക്കത്തില്‍ കമ്പ്യൂട്ടര്‍വത്‌കരണത്തെയും, ഇന്റര്‍നെറ്റിനെയും നല്ലൊരു വിഭാഗം ജനങ്ങള്‍ ഏറെ ആശങ്കയോടെയാണു വീക്ഷിച്ചത്‌. രൂക്ഷമായ തൊഴിലില്ലായ്‌മയാവും അനന്തരഫലം എന്നു കരുതി നിരവധി സമരങ്ങള്‍ പോലും നമ്മുടെ നാട്ടില്‍ അരങ്ങേറി. എന്നാല്‍, യഥാര്‍ത്ഥ വസ്‌തുത നേരെ മറിച്ചായിരുന്നുവെന്നു പിന്നീടു കാലം തെളിയിച്ചു, ലക്ഷക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍ നിഷേധിക്കപ്പെടുകയല്ല, ലഭ്യമാവുകയാണുണ്ടായത്‌. ഇന്നു ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇരു കയ്യും നീട്ടി കമ്പ്യൂട്ടര്‍ വത്‌കരണത്തെയും ഇന്റര്‍നെറ്റു സൗകര്യങ്ങളെയും സ്വീകരിച്ചു നെഞ്ചിലേറ്റുന്നു. പിന്നീടു വാര്‍ത്താവിനിമയ രംഗത്തു മൊബൈല്‍ ഫോണ്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്കു വഴി തുറന്നു.
കമ്പ്യൂട്ടറുകളെ പോലെ നമ്മുടെ സമുഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും ഏറെ ആശങ്കയോടെയാണു മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയെയും തുടക്കത്തില്‍ കണ്ടത്‌. മൊബൈല്‍ ഫോണ്‍ ഉപയോഗപ്പെടുത്തുന്ന തരംഗങ്ങള്‍ നമ്മുടെ ചെവിയുടെ കേള്‍വിക്കുറവിനും ആത്യന്തികമായി മസ്‌തിഷ്‌ക തകരാറുകള്‍ക്കും കാരണമാകുമെന്നതായിരുന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്‌. എന്നാല്‍, നിരവധി ഗവേഷണ പഠനങ്ങള്‍ ഇതു തെറ്റാണെന്നു തെളിയിക്കുകയും ലോകമെമ്പാടുമുള്ള ജനങ്ങള്‍ വാര്‍ത്താവിനിമയ രംഗത്തെ അത്ഭുതമെന്നു വിശഷിപ്പിക്കാവുന്ന മൊബൈല്‍ ഫോണുകളുടെ ഉപഭോക്താക്കളാവുകയും ചെയ്‌തു. ഇന്നു ലോകമെമ്പാടും കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും യഥേഷ്‌ടം ഉപയോഗപ്പെടുത്തുന്നു. അങ്ങനെ ലോകം മുഴുവന്‍ ഒരു ആഗോള ഗ്രാമമായി മാറിയിരിക്കുന്നു.
ഈ ഒരു പശ്ചാത്തലത്തില്‍ വേണം ജനിതകമാറ്റം വരുത്തി സൃഷ്‌ടിക്കപ്പെടുന്ന വിത്തിനങ്ങളെയും മറ്റു സസ്യജീവജാലങ്ങളെയും കാണുവാന്‍. നമ്മുടെ പരമ്പരാഗത വിശ്വാസങ്ങളെ തകര്‍ക്കുന്ന ഏതൊരു പുതിയ ജനിതക സാങ്കേതിക വിദ്യയെയും കുറിച്ച്‌ ആശങ്ക ഉയരുക സ്വാഭാവികമാണ്‌. നിരന്തരവും നിരവധിയുമായ ഗവേഷണ പഠനങ്ങളിലൂടെ മറ്റ്‌ ഏതൊരു സാങ്കേതികവിദ്യയുംസ്വീകരിക്കപ്പെട്ടതുപോലെ ജനിതക സാങ്കേതിക വിദ്യയുടെയും സ്വീകാര്യത ഉറപ്പാക്കേണ്ടതുണ്ട്‌. കാടടച്ചു വെടിവയ്‌ക്കുക എന്നൊരു ചൊല്ലുണ്ടല്ലോ. അതുപോലെ ആശങ്കകളെ മാത്രം പെരുപ്പിച്ചു കാണിച്ചു മനുഷ്യരാശിക്ക്‌ ഏറെ ഗുണകരമായി ഭവിക്കാവുന്ന തികച്ചും വിപ്ലവകരമായ ഒരു ശാസ്‌ത്ര സാങ്കേതിക വിദ്യയ്‌ക്കു നേരേ പുറംതിരിഞ്ഞു നില്‌ക്കുകയല്ല നാം ചെയ്യേണ്ടത്‌.
ജനിതകവിളകളുള്ള കൃഷിയിടങ്ങളിെല ചെടികള്‍ ഉള്‍ക്കൊള്ളുന്ന ക്രൈജീനുകള്‍ ഉത്‌പാദിപ്പിക്കുന്ന വിഷാംശം ഉപയോഗിച്ചു തന്നെ കീടങ്ങളെ നശിപ്പിക്കാനാവും. അങ്ങനെ വന്‍ തോതിലുള്ള കീടനാശിനികളുടെ ഉപയോഗവും അതു മൂലമുണ്ടാകുന്ന വന്‍ കൃഷിച്ചിലവും കുറയ്‌ക്കാം. എന്നാല്‍, കീടങ്ങളോടൊപ്പം നമുക്കു ഗുണകരമായ ചിത്രശലഭം, വിട്ടിലുകള്‍ എന്നിവയുടെയും കൊതുക്‌, എറുമ്പ്‌ തുടങ്ങി നിരവധി സൂക്ഷ്‌മ ജിവികളുടെയും നാശത്തിന്‌ അവ കാരണമാകുന്നുണ്ട്‌. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കികൃഷിയിടങ്ങളിലെ ശത്രുകീടങ്ങളെ മാത്രം തിരിഞ്ഞു പിടിച്ചു നശിപ്പിക്കുന്ന തലത്തിലേക്കു ഗവേഷണങ്ങളിലൂടെ എത്തിച്ചേരാനാണു നാം ശ്രമിക്കേണ്ടത്‌. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക്‌,സാങ്കേതികമായി നിരവധി നേട്ടങ്ങളും അതോടൊപ്പം ചില്ലറ കോട്ടങ്ങളുമുണ്ട്‌.
ജനിതക ഭക്ഷ്യവസ്‌തുക്കളുടെ ഗുണഫലങ്ങള്‍
1. ജനിതക സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ഉത്‌പാദന ക്ഷമത വളരെ വര്‍ധിക്കുന്നു. കൂടുതല്‍ വിളവു ലഭിക്കുന്നു.
2. പോഷകാംശവും രുചിയും കുടുതലുള്ളതും ഏറെ ഗുണകരവുമായ ഭക്ഷ്യവസ്‌തുക്കള്‍ ലഭ്യമാകുന്നു.
3. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചുരുക്കം ചിലര്‍ക്കെങ്കിലും അലര്‍ജിക്കു കാരണമാകുന്നുണ്ട്‌. എന്നാല്‍, ജി. എം. ഭക്ഷ്യവസ്‌തുക്കളില്‍ ഇതിനുള്ള സാധ്യത വിരളമാണ്‌.
4. കീടങ്ങളേയും, കളകളേയും ചെടികളേയും രോഗങ്ങളേയും ചെറുക്കാനുള്ള വര്‍ധിച്ച രോഗപ്രതിരോധ ശേഷിയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനുള്ള ശേഷിയും.
5. ഗുണമേന്മ കുറഞ്ഞ മണ്ണില്‍ പോലും കൂടുതല്‍ കരുത്തോടെ വളരുവാനുള്ള ശേഷി.
6. കീടനാശിനികളും രാസവസ്‌തുക്കളും വളരെ കുറഞ്ഞ അളവില്‍ മാത്രമേ ആവശ്യമുള്ളു എന്നതിനാല്‍ ജി.എം. കൃഷിരീതി കൂടുതല്‍ പരിസ്ഥിതി സൗഹൃദപരമാണ്‌.
7. ജി.എം. ഭക്ഷ്യവസ്‌തുക്കള്‍ ദീര്‍ഘകാലം കേടാവാതെ സൂക്ഷിക്കുവാന്‍ കഴിയും. തന്മൂലം വിദൂരങ്ങളായ സ്ഥലങ്ങളിലേക്കു കയറ്റുമതി ചെയ്യുവാനും, നമ്മുടെ കടകളിലെ ഷെല്‍ഫുകളില്‍ ദീര്‍ഘനാള്‍ കേടാവാതെ സൂക്ഷിക്കുവാനും കഴിയും.
8. വളരെ കുറച്ചു സ്ഥലത്തുനിന്നു വളരെ കൂടുതല്‍ ഉത്‌പാദനം കൈവരിക്കാനാവുമെന്നതാണു ജനിതക കൃഷിരീതികളുടെ ഏറ്റവും വലിയ മെച്ചം. വളരെവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലോക ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ലോകജനതയുടെ ഭക്ഷ്യസുരക്ഷയ്‌ക്കു ജി.എം. കൃഷി വളരെ പ്രതീക്ഷ നല്‌കുന്നു. ഭൂമിയുടെ ദൗര്‍ലഭ്യവും, വിലക്കൂടുതലും, ഏറിയ ജനസാന്ദ്രതയും, വിദ്യാസമ്പന്നരായ കര്‍ഷകരേയും കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ കൃഷിമേഖലയ്‌ക്ക്‌ ഏറെ അനുയോജ്യമാണിത്‌.
9. ഏറെ വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശങ്ങള്‍, ധ്രുവപ്രദേശങ്ങള്‍ പോലെ തണുപ്പ്‌ അനുഭവപ്പെടുന്ന പ്രദേശങ്ങള്‍, ഇങ്ങനെ വ്യത്യസ്‌തവും രൂക്ഷവും വിവിധങ്ങളുമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ പോലും അനുയോജ്യമായ വിത്തിനങ്ങളും കൃഷിയും വികസിപ്പിച്ചെടുക്കാന്‍ ജനിതിക സാങ്കേതിക വിദ്യയ്‌ക്കും കഴിയും. ഉദാഹരണത്തിന്‌ ഉപ്പുരസം നിറഞ്ഞ മണ്ണില്‍ വിളയിച്ചെടുക്കാവുന്ന തക്കാളി.
10. 2000-ാമാണ്ടിലെ ലോക ജനസംഖ്യ 6.18 ബില്ല്യണായിരുന്നതു താമസിയാതെ 8.15 ബില്ല്യണായി വര്‍ധിക്കുമെന്നാണ്‌ ഐക്യരാഷ്‌ട്ര സഭയുടെ കണക്കുകള്‍ കാണിക്കുന്നത്‌. വര്‍ധിച്ചു വരുന്ന ഈ ലോക ജനസംഖ്യയെ പോറ്റണമെങ്കില്‍ കൂടുതല്‍ വനപ്രദേശങ്ങള്‍ കൃഷി ഭൂമികളാക്കി മാറ്റേണ്ടി വരും. എന്നാല്‍, ജനിതക കൃഷി രീതി വ്യാപകമായി സ്വീകരിക്കപ്പെട്ടാല്‍ കൂടുതല്‍ വനനശീകരണം ഒഴിവാക്കുവാനോ, വളരെ ചെറിയ തോതിലേക്കു കുറച്ചു കൊണ്ടു വരാനോ സാധിക്കും. അന്തരീക്ഷത്തിലേക്കു കൃഷി സ്ഥലത്തു നിന്നു ബഹിര്‍ഗമിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ തോതു കുറയ്‌ക്കുന്നതിനും അങ്ങനെ ആഗോള താപനതോതു കുറയ്‌ക്കുന്നതിനും, ഇടയാക്കും. ജനിതക സാങ്കേതിക വിദ്യയിലൂടെ ഉത്‌പാദിപ്പിക്കപ്പെട്ട ഭക്ഷണ സാധനങ്ങള്‍ക്കു യാതൊരു ദൂഷ്യ ഫലവുമില്ലെന്നാണു ജനിതക സാങ്കേതികവിദ്യയെ അനുകൂലിക്കുന്ന ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നത്‌. വളരെ കുറഞ്ഞ അളവില്‍ ജീനുകളെ അവിടെയും ഇവിടെയുമെന്ന രീതിയില്‍ മാറ്റി സ്ഥാപിക്കുന്നതു കൊണ്ട്‌ ഏതെങ്കിലും ഒരു വിളയില്‍ വിഷാംശം കലരുകയോ അപകടകരമായിത്തീരുകയോ ഇല്ലെന്ന്‌ അവര്‍ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, വിവിധ സാങ്കേതിക വിദ്യ ഉപയോഗിച്ചു മാറ്റി മറിച്ചു സൃഷ്‌ടിക്കപ്പെട്ട നിരവധി പദാര്‍ത്ഥങ്ങള്‍ മനുഷ്യര്‍ കാലാകാലങ്ങളായി ഉപയോഗപ്പെടുത്തി വരുന്നുവെന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ താഴെപ്പറയുന്ന വസ്‌തുതകള്‍ അവര്‍ പ്രേത്യകം ചൂണ്ടിക്കാട്ടുന്നു.
1. നോബല്‍ പ്രൈസ്‌ ജേതാക്കളായ ലോകത്തിലെ പല പ്രമുഖ ശാസ്‌ത്രജ്ഞന്മാരും ജനിതക മാറ്റത്തിലൂടെ സൃഷ്‌ടിക്കപ്പെടുന്ന വിളകളെയും ഈ മേഖലയിലെ ഉത്‌പാദനത്തെയും ഗവേഷണത്തെയും പിന്‍താങ്ങുന്നുവരാണ്‌.
2. ജനിതക മാറ്റ പ്രക്രിയയിലൂടെ സൃഷ്‌ടിക്കപ്പെടുന്ന വിളകളിലെ ഉയര്‍ന്ന പ്രോട്ടീന്‍ മൂല്യം മനുഷ്യര്‍ക്കു മാത്രമല്ല പശുക്കള്‍ക്കും മറ്റു ജീവികള്‍ക്കും ഉപകാരപ്രദമാണ്‌. ജീവികള്‍ക്കു കൂടുതല്‍ പ്രതിരോധശക്തിയും ഉത്‌പാദന ക്ഷമതയും കൈവരിക്കാന്‍ സാധിക്കും.
3. ചെടികളും വിളകളും ഫലം തരുന്നതിനുള്ള സമയ ദൈര്‍ഘ്യം കുറച്ചു കൊണ്ടു വരാം. അതുകൊണ്ടു വിളവെടുപ്പിനുള്ള കാലം കുറയുന്നു. ചില വിളകളെങ്കിലും വര്‍ഷത്തില്‍ പലതവണ കൃഷി ചെയ്യുവാന്‍ സാധിക്കും.
4. കൂടുതല്‍ കൃഷി എന്നാല്‍ കൂടുതല്‍ ചെടികള്‍ കൃഷി ചെയ്യപ്പെടേണ്ടി വരും. ഇത്‌ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവു കൂടുന്നതിനും ആനുപാതികമായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവു കുറയുന്നതിനും ഇടയാക്കും. അങ്ങനെ ആഗോള താപനം കുറയ്‌ക്കുവാന്‍ സഹായിക്കും. ഗ്രീന്‍ഹൗസ്‌ ഗ്യാസുകളുടെ പുറം തള്ളലും കാര്യമായി കുറച്ചു കൊണ്ടു വരാന്‍ ജി.എം. വിളകള്‍ക്കു സാധിക്കുമെന്ന്‌ ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയ രണ്ടുബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞമാര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷണക്കണക്കിനു വാഹനങ്ങള്‍ നിരത്തില്‍ നിന്നു പിന്‍വലിക്കുമ്പോഴുണ്ടാകുന്ന രീതിയില്‍ അന്തരീക്ഷ മലിനീകരണം കുറച്ചു കൊണ്ടു വരാനാകുമെന്നാണ്‌ അവര്‍ പറയുന്നത്‌ .
5.ലോകമെമ്പാടും അനുഭവപ്പെടുന്ന ഭക്ഷ്യ ദൗര്‍ബല്യത്തിന്‌ ഇതു പരിഹാരമാകും
6. കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളുടെ വന്‍ മുന്നേറ്റത്തിന്‌ ആത്യന്തികമായി ഈ ടെക്‌നോളജി കാരണമായിത്തീരും
7. കൃഷിക്കാരുടെ വരുമാനവും, ജീവിത നിലവാരവും വര്‍ധിക്കും.
ജനിതക ഭക്ഷ്യവസ്‌തുക്കളുടെ ദൂഷ്യഫലങ്ങള്‍
1. പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്കു ഹാനികരമാകാം. ഉദാഹരണത്തിന്‌ ഒരു വിളയില്‍ സന്നിവേശിക്കപ്പെട്ട ജീനുകള്‍ കീടങ്ങള്‍ക്കു മാത്രമല്ല ചുറ്റുപാടുമുള്ള മറ്റു ചെറുജീവികള്‍ക്കും ഹാനികരമാകാം.
2.സാധാരണ കൃഷിയിടങ്ങളിലെ വിളകളും, ജി.എം വിളകളും തമ്മിലുള്ള പരാഗണം കുറെയധികം സ്ഥലങ്ങളിലേക്കു വ്യാപിക്കപ്പെടാം. അങ്ങനെ സാധാരണ കൃഷിയിടങ്ങളിലേക്കും പുതിയ ജീനുകള്‍ സന്നിവേശിക്കപ്പെട്ടേക്കാം. ഇതു മൂലം ജി.എം.വിളകളെയും സാധാരണ വിളകളെയും വേര്‍തിരിക്കുന്ന സര്‍ട്ടിഫിക്കേഷന്‍ സാധ്യമല്ലാതാകും.
3. കൂടുതല്‍ കരുത്തുള്ള സൂപ്പര്‍ കളകള്‍ സൃഷ്‌ടിക്കപ്പെടാം.
4.ജനിതക മാറ്റം വരുത്തി സൃഷ്‌ടിക്കപ്പെടുന്ന വിത്തുകള്‍ വില്‌ക്കുന്ന കമ്പനികള്‍ വന്‍ ലാഭം കൊയ്യും.
5. ജനിതക സാങ്കേതിക വിദ്യയെ ഭക്ഷ്യവസ്‌തുക്കളിലൂടെ മാനവരാശിയുടെ നാശത്തിനുതകുന്ന ആയുധങ്ങളാക്കി ഉപ യോഗിക്കപ്പെടാം.
6. ആരോഗ്യ സുരക്ഷാ മാനദണ്‌ഡങ്ങളെ വലിയ കമ്പനികള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്താം. കാരണം, അവര്‍ക്ക്‌ അവരുടെ താത്‌പര്യ സംരക്ഷണത്തിനായി രാഷ്‌ട്രീയ സ്വാധീനം ചെലുത്തുവാന്‍ കഴിയും.
7. വിവിധതരം അലര്‍ജികള്‍ സൃഷ്‌ടിക്കപ്പെടാം. അവ കൂടുതല്‍ വ്യാപകമാക്കപ്പെടാം.
8. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ വിത്തുകള്‍ക്കും മറ്റു സാങ്കേതിക ജ്ഞാനത്തിനും വലിയ തുക ഈടാക്കപ്പെടാം . ഇതു സാധാ രണ കൃഷിക്കാര്‍ക്കു വലിയ ഭാരമായിത്തീരും.
9.സന്നിവേശിക്കപ്പെട്ട ജീനുകളുടെ സ്വഭാവവ്യതിയാനം മറ്റുവിളകള്‍ക്കു ദോഷമാകാം.
അതു കൊണ്ടു ജനിതക സാങ്കേതിക വിദ്യയെ കണ്ണടച്ച്‌ എതിര്‍ക്കുകയല്ല, ദൂഷ്യങ്ങള്‍ ഒഴിവാക്കി ഗുണങ്ങള്‍ സ്വാംശീകരിക്കുവാനുള്ള കഴിവ്‌ആര്‍ജിക്കുകയാണു വേണ്ടത്‌. ദൂഷ്യവശങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുകയും ഗവേഷണങ്ങള്‍ നടത്തുകയും വേണം. ഇതിനും പദ്ധതികളില്‍ സ്ഥാനം ഉണ്ടായിരിക്കണം. ബി.ടി വഴുതനങ്ങയുടെയും, ജി.എം. പരുത്തിയുടെയും കാര്യത്തില്‍ ഇന്നു വിവാദങ്ങള്‍ ഉണ്ടായി ക്കൊണ്ടിരിക്കുകയാണ്‌. ഏതെങ്കിലും ഒന്നോ രണ്ടോ ഇനങ്ങളില്‍ എന്തെങ്കിലും ദൂഷ്യഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ ശാസ്‌ത്രീയ വിജ്ഞാനം ഉപയോഗിച്ച്‌, കൂടുതല്‍ ഗവേഷണം നടത്തി അതു തിരുത്തുന്നതിനു പകരം അനന്ത സാദ്ധ്യതകളുള്ള ജൈവ സസ്യ ശാസ്‌ത്ര സാങ്കേതിക വിദ്യയെയും ജനിതക സാങ്കേതിക വിദ്യയെയും കണ്ണടച്ച്‌ എതിര്‍ക്കുന്നതിനോട്‌ എനിക്കു യോജിപ്പില്ല. ഈ ടെക്‌നോളജിയുടെ സാധ്യതകള്‍ ലോകത്തിലെ വികസിത രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. അതിന്റെ ഗുണഫലങ്ങള്‍ നമുക്കും സ്വാംശീകരിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീടു പരിതപിക്കേണ്ടി വരും. ഉദാഹരണത്തിനു കമ്പ്യൂട്ടര്‍വത്‌കരണത്തിനെതിരെയും കൃഷി മേഖലയിലെ യന്ത്രവത്‌കരണത്തിനെതിരെയും അതിവിപ്‌ളവത്തിന്റെ പേരിലുണ്ടാക്കിയ കോലാഹലങ്ങളൊക്കെയും തെറ്റാണെന്നു പിന്നീടു കാലം തെളിയിച്ചല്ലോ.
നല്ലതു സ്വീകരിക്കുക
പുത്തന്‍ സാങ്കേതികവിദ്യയായ ബയോ ടെക്‌നോളജി, ജനിറ്റിക്‌ എഞ്ചിനീയറിങ്ങ്‌ എന്നിവ കാര്‍ഷിക മേഖലയ്‌ക്കു തുറന്നു തരുന്ന വന്‍ വികസന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണം. ജനിതക വിളകളെ സംബന്ധിച്ചും അതിന്റെ വന്‍ സാധ്യതകളെ സംബന്ധിച്ചും പറയുമ്പോള്‍ തന്നെ ഏറെ ആശങ്കകളും ഭയാശങ്കകളും വളരുന്നുണ്ട്‌. ജനിതികവിദ്യയുടെ വിവിധ വശങ്ങളെ കുറിച്ച്‌ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി ഗുണങ്ങള്‍ക്കും സാധ്യതകള്‍ക്കും ഊന്നല്‍ നല്‌കി വേണം ജനിതക കൃഷി രീതി അവലംബിക്കാന്‍. വള, കീടനാശിനി പ്രയോഗങ്ങള്‍, പുതിയ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനം എന്നിവയെ ഫലപ്രദമായി ചെറുക്കുവാന്‍ കഴിയുന്നതും ചുരുങ്ങിയ സ്ഥലത്തു നിന്നു പരമാവധി വിളവു നല്‌കുന്നതും, കൃഷി ചിലവു ഗണ്യമായി കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്നതുമായ വിത്തിനങ്ങളാണു ജനിതക സാങ്കേതിക വിദ്യയിലൂടെ ലഭ്യമായിട്ടുള്ളത്‌. ഈ സാധ്യതകള്‍ക്കു നേരേ നാം കണ്ണടച്ചിട്ടു കാര്യമില്ല. വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തെളിച്ച സാങ്കേതിക വിദ്യകള്‍ നമ്മുടെ നിത്യ ജീവിതത്തിലേക്കു കടന്നുവന്ന അവസരങ്ങളിലൊക്കെ ഇത്തരം ഭയാശങ്കകള്‍ വ്യാപകമായി ഉണ്ടായിട്ടുണ്ട്‌.
ഹ്രസ്വകാല വിലയിരുത്തലുകള്‍ ശരിയാവണമെന്നില്ലെന്നും ദീര്‍ഘകാല വിലയിരുത്തലിലൂടെ മാത്രമേ ദൂഷ്യഫലങ്ങള്‍ പുറത്തു വരൂ എന്ന പ്രചാരണവും ഉണ്ടായി. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനെതിരെയും പല സ്ഥലങ്ങളിലും ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയുണ്ടായി. എന്നാല്‍, ഇതു സംബന്ധിച്ചു ലോകത്തെമ്പാടും നടന്ന ഗവേഷണങ്ങളും ഫലങ്ങളും വ്യാപകമായ ഇത്തരം ആശങ്കകള്‍ക്ക്‌ അടിസ്ഥാനമില്ലെന്നു തെളിയിക്കുന്നവയായിരുന്നു. ഇന്ന്‌ ഏറെ ആശങ്ക കൂടാതെ വിപ്ലവകരമായ ഈ സാങ്കേതിക മുന്നേറ്റത്തെ ലോകം മുഴുവന്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.
വിവിധ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളെ ആഗോളതലത്തില്‍ ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയായ ഇന്റര്‍നെറ്റ്‌ സാങ്കേതികവിദ്യ(ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) നമ്മുടെ സമൂഹത്തിലേക്കു കടന്നു വന്നപ്പോഴും ഇതേ ഭയാശങ്കകള്‍ ഉണ്ടായിരുന്നു. കമ്പ്യൂട്ടര്‍വത്‌കരണത്തിനെതിരെ വളര്‍ന്ന ഭയാശങ്ക ഉയര്‍ത്തിക്കാട്ടി കേരളത്തിലെ ഇടതുപക്ഷക്കാര്‍ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളും പണിമുടക്കുകളും നടത്തി. കേരളത്തില്‍ രൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്കു കാരണമാകുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇതിനു കടക വിരുദ്ധമായി ലക്ഷക്കണക്കിന്‌ അഭ്യസ്‌തവിദ്യര്‍ക്കു തൊഴില്‍ ലഭ്യമാകുന്നതിനുള്ള അവസരമാണു സംജാതമായത്‌. എല്ലാ ആശങ്കകളും മാറി ഇന്നു നാം ഈ സാങ്കേതിക വിദ്യയെയും ഒറ്റക്കെട്ടായി സ്വീകരിച്ചു കഴിഞ്ഞു.
ജനിതക സാങ്കേതികവിദ്യ നമ്മുടെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ കെല്‌പുള്ള ശാസ്‌ത്രമാണ്‌. എന്നാല്‍, ഇന്ന്‌ ഈ ശാസ്‌ത്രസാങ്കേതികവിദ്യയെ സംബന്ധിച്ച്‌ ഏറെ ഭയവും ആശങ്കയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്‌ എന്നതു സത്യം തന്നെ. എന്നാല്‍, വിശദമായ ഗവേഷണപഠനങ്ങളുടെയും സമഗ്രവിലയിരുത്തലിന്റെയും വെളിച്ചത്തില്‍ വികസനോന്മുഖ നിലപാടു സ്വീകരിക്കുകയാണു വേണ്ടത്‌.
( 2011 മാര്‍ച്ച്‌ 11 വെള്ളിയാഴ്‌ച കോട്ടയം മാമ്മന്‍ മാപ്പിളഹാളില്‍ അവതരിപ്പിച്ച കേരളത്തിന്‌ ഒരു വികസന മാസ്റ്റര്‍ പ്ലാന്‍ എന്ന മാര്‍ഗരേഖയില്‍ നിന്ന്‌)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (19 minutes ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (1 hour ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (1 hour ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (1 hour ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (3 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (4 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (4 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

Malayali Vartha Recommends