Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

ലോകത്തിന്റെ വിശപ്പ് അകറ്റാന്‍ തന്റെ സ്വത്തിന്റെ രണ്ടു ശതമാനം നല്‍കാം, വെല്ലുവിളിച്ച് ഇലോണ്‍ മസ്‌ക്

02 NOVEMBER 2021 03:14 PM IST
മലയാളി വാര്‍ത്ത

ട്വിറ്ററിലൂടെ നിരന്തരം തന്റെ ആശയങ്ങളും കാഴ്ചപാടുകളും പങ്കുവയ്ക്കുന്ന വ്യക്തിയാണ് ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക്. പലപ്പോഴും അദ്ദേഹത്തിന്റെ പല ആശയങ്ങളും വലിയ ചര്‍ച്ചയാകാറുമുണ്ട്. അദ്ദേഹത്തിന്റെ ഒരോ ട്വിറ്റും കാത്തിരിക്കുന്ന നിരവധി ക്രിപ്റ്റോ കറന്‍സി നിക്ഷേപകര്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്.

മസ്‌കിന്റെ ഏറ്റവും പുതിയ ട്വീറ്റ് ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരിക്കുകയാണ്. ഇലോണ്‍ മസ്‌കിന്റെ സമ്പത്തിന്റെ രണ്ടു ശതമാനത്തിന് (600 കോടി ഡോളര്‍) ലോക വിശപ്പ് പരിഹരിക്കാനാകുമെന്ന യു.എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലിയെ ഉദ്ധരിച്ച് സി.എന്‍.എന്‍. നല്‍കിയ ലേഖനമാണ് ട്വീറ്റിനു വഴിവച്ചത്.

ലേഖനത്തില്‍ പറയുന്ന കാര്യം തെളിയിച്ചാല്‍ ലോകത്തിന്റെ വിശപ്പ് അകറ്റാന്‍ തന്റെ സ്വത്തിന്റെ രണ്ടു ശതമാനം നല്‍കാമെന്നാണു മസ്‌ക് വെല്ലുവിളിച്ചത്. ഇതാദ്യമായല്ല ലോക കോടീശ്വരന്‍മാരെ മുള്‍മുന്‍യില്‍ നിര്‍ത്തി ബീസ്ലി പ്രതികരിക്കുന്നത്. ബ്ലും ബെര്‍ഗ് ബില്യണേഴ്സ് സൂചികയിലെ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ഇലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവര്‍ ഇടപെടണമെന്നു ആഴ്ചകള്‍ക്കു മുമ്പ് ബീസ്ലി ആവശ്യപ്പെട്ടിരുന്നു.

ബീസ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത മസ്‌ക്, തന്റെ ട്വീറ്റ് ത്രെഡില്‍ 600 കോടി ഡോളറിന് എങ്ങനെ ലോകത്തിന്റെ വിശപ്പ് പരിഹരിക്കാനാകുമെന്നു കൃത്യമായി യു.എന്‍. വേള്‍ഡ് ഫുഡ് പദ്ധതിക്ക് (ഡബ്ല്യു.എഫ്.പി) വിവരിക്കാന്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ തന്നെ ടെസ്ല ഓഹരികള്‍ വിറ്റ് പണം നല്‍കാമെന്നു വ്യക്തമാക്കി.

അക്കിടി മനസിലാക്കിയ ഡേവിഡ് ബീസ്ലി വാര്‍ത്തയുടെ തലക്കെട്ട് കൃത്യമല്ലെന്നും, 600 കോടി ഡോളറിന് ലോകത്തിന്റെ വിശപ്പ് അകറ്റാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. പക്ഷേ അതിന് ഭൗമരാഷ്ട്രീയ അസ്ഥിരതയും കൂട്ട കുടിയേറ്റവും തടയാനും 4.2 കോടി ആളുകളെ പട്ടിണിയുടെ വക്കില്‍ നിന്ന് രക്ഷിക്കാനും കഴിയുമെന്നു കുറിച്ചു.

'കോവിഡ്, സംഘര്‍ഷം, കാലാവസ്ഥാ പ്രതിസന്ധികള്‍... നിങ്ങളുടെ സഹായത്തോടെ ഞങ്ങള്‍ക്ക് പ്രത്യാശ കൊണ്ടുവരാനും സ്ഥിരത സൃഷ്ടിക്കാനും ഭാവി മാറ്റാനും കഴിയും. നമുക്ക് സംസാരിക്കാം: ഇത് ഫാല്‍ക്കണ്‍ ഹെവി പോലെ സങ്കീര്‍ണ്ണമല്ല, നിങ്ങളുമായി സംസാരിക്കുന്നതിനു അടുത്ത വിമാനത്തില്‍ വരാം. നിങ്ങള്‍ കേട്ടത് ഇഷ്ടമായില്ലെങ്കില്‍ എന്നെ അറിയിക്കുക'- ബീസ്ലി ട്വീറ്റില്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (7 minutes ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (15 minutes ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (32 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (4 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (4 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (4 hours ago)

ഓഫറിന് കിട്ടിയാൽ തീ*$# തിന്നുന്ന മലയാളിയെന്ന്,തനിക്കൊണം എടുത്തു,സുഹൈലിന്റെ CASE CLOSED? ഇഹ ഡിസൈൻസിൽ ഭൂകമ്പം..!  (4 hours ago)

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി  (4 hours ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (5 hours ago)

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പ്രമുഖ കായിക പ്രതിഭയുമായ വി.കെ. ശ്രീനിവാസൻ അന്തരിച്ചു...  (6 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം...  (6 hours ago)

Malayali Vartha Recommends