Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..

ചെറിയ കാലം കൊണ്ട് വലിയ നേട്ടം; അറിയാം ദീപാവലിക്ക് വാങ്ങാന്‍ പറ്റിയ ക്രിപ്റ്റോകറന്‍സികളെ കുറിച്ച്

04 NOVEMBER 2021 10:51 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ പുതുതലമുറ നിക്ഷേപകര്‍ക്കൊപ്പം അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ മെഗാ സ്റ്റാറുകള്‍ കൂടി ക്രിപ്റ്റോകറന്‍സിയിലേയ്ക്ക് കടന്നതോടെ ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം നേടിയിരിക്കുകയാണ്. ക്രിപ്റ്റോകറന്‍സികളിലെ 'പൊന്നെന്ന്' അറിയപ്പെടുന്ന ബിറ്റ്കോയിന്‍ 50 ലക്ഷം രൂപയ്ക്ക് അരികിലാണ് ചുവടുവെയ്ക്കുന്നത്. അതായത്, ഒരു ബിറ്റ്കോയിന്‍ വാങ്ങണമെങ്കില്‍ 50 ലക്ഷം രൂപ മുടക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍.

ബിറ്റ്കോയിനൊപ്പം മറ്റു ക്രിപ്റ്റോകറന്‍സികളും ഉയര്‍ച്ചയുടെ പാതയിലാണ്. ഈ അവസരത്തില്‍ ഉത്സവകാലത്ത് വാങ്ങാന്‍ പറ്റിയ ചില ക്രിപ്റ്റോ കോയിനുകളെ ചുവടെ പരിചയപ്പെടാം.

കോസ്മോസ്

പരസ്പരപ്രവര്‍ത്തനക്ഷമത, സ്വതന്ത്ര ബ്ലോക്ക്ചെയിന്‍ ആശയങ്ങള്‍ മുറുക്കെപ്പിടിച്ചാണ് കോസ്മോസ് നിലകൊള്ളുന്നത്. എല്ലാ ബ്ലോക്ക്ചെയിനുകള്‍ക്കും പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയണമെന്ന് കോസ്മോസ് വാദിക്കുന്നു. അടിക്കടിയുള്ള പരിണാമങ്ങള്‍ കോസ്മോസിന്റെ ആവാസവ്യവസ്ഥയില്‍ സംഭവിക്കുന്നുണ്ട്. അടുത്തിടെ കോര്‍ ടീമിലുണ്ടായ മാറ്റം കോസ്മോസിന്റെ പ്രവര്‍ത്തനക്ഷമത കൂടുതല്‍ വര്‍ധിപ്പിച്ചു. ക്രിപ്റ്റോ ഡോട്ട് കോം പോലുള്ള പ്രമുഖ പദ്ധതികളും ടെറ ലൂണ പോലുള്ള കോയിനുകളും കോസ്മോസിന്റെ ആവാസവ്യവസ്ഥയിലുണ്ട്.

വ്യാഴാഴ്ച്ച 3,084.98 രൂപയിലാണ് കോസ്മോസ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,110 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,804.33 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഡിജിറ്റല്‍ ടോക്കണ്‍ സാക്ഷിയായിട്ടുണ്ട്. 2016 -ല്‍ അവതരിച്ച കോസ്മോസിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 7.5 ബില്യണ്‍ ഡോളറാണ്. പാരഡൈം, ബെയിന്‍ കാപിറ്റല്‍, വണ്‍കണ്‍ഫര്‍മേഷന്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ കോസ്മോസില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ബിറ്റ്കോയിന്‍

ലോകത്തെ ആദ്യത്തെ വികേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്കോയിന്‍. അതായത്, ഒരു കേന്ദ്ര സംവിധാനത്തിനും സാമ്ബത്തിക സ്ഥാപനങ്ങള്‍ക്കും കീഴിലല്ല ബിറ്റ്കോയിന്‍. ഉപയോക്താക്കള്‍ക്കാണ് ബിറ്റ്കോയിന്റെ പൂര്‍ണ നിയന്ത്രണം. ബ്ലോക്ക്ചെയിന്‍ ടെക്നോളജിയും ക്രിപ്റ്റോഗ്രഫിയും ഉപയോഗിച്ചാണ് ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടത്തുന്നത്. ബ്ലോക്ക്ചെയിന്‍ ടെക്നോളജിയിലൂടെ ബിറ്റ്കോയിനും മറ്റു ക്രിപ്റ്റോകറന്‍സികളും വികേന്ദ്രീകൃത പെയ്മെന്റ് സാധ്യമാക്കുന്നു. ഇന്ന് 18 മില്യണില്‍പ്പരം ബിറ്റ്കോയിനുകള്‍ വിപണിയിലുണ്ട്. മൈക്രോസോഫ്റ്റ്, ഓവര്‍സ്റ്റോക്ക്, എടി ആന്‍ഡ് ടി പോലുള്ള പ്രമുഖ കമ്ബനികള്‍ ബിറ്റ്കോയിന്‍ പെയ്മെന്റ് മാര്‍ഗമായി സ്വീകരിക്കുന്നുണ്ട്.

എഫ്ടിഎക്സ് ടോക്കണ്‍

സാം ബാങ്ക്മാന്‍-ഫ്രിയഡും അലമേഡ റിസര്‍ച്ചും സ്ഥാപിച്ച എഫ്ടിഎക്സ് എക്സ്ചേഞ്ചിലെ കോയിനാണിത്. ക്രിപ്റ്റോ നിക്ഷേപങ്ങളിലൂടെ വന്‍നേട്ടം കയ്യടക്കിയ ബാങ്ക്മാന്‍-ഫ്രിയഡ്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് ക്യാംപയിന് ഏറ്റവും ഉയര്‍ന്ന സംഭാവന നല്‍കിയ രണ്ടാമത്തെ വ്യക്തിയാണ്. ട്രേഡര്‍മാര്‍ക്ക് വേണ്ടി ട്രേഡര്‍മാര്‍ സ്ഥാപിച്ച എക്സ്ചേഞ്ചെന്നാണ് എഫ്ടിഎക്സ് അറിയപ്പെടുന്നത്. ദീര്‍ഘകാല നിക്ഷേപത്തിനാണ് എഫ്ടിഎക്സ് ടോക്കണ്‍ കൂടുതല്‍ അനുയോജ്യം.

അടുത്തകാലത്തായി വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകളില്‍ നിന്നും ഉയര്‍ന്ന തുക സമാഹരിക്കാന്‍ ടോക്കണിന് സാധിച്ചിട്ടുണ്ട്. ടോം ബ്രാഡി പോലുള്ള സെലിബ്രിറ്റികളുടെ പിന്തുണയും എഫ്ടിഎക്സിന്റെ താരത്തിളക്കത്തിന് കാരണമാവുന്നുണ്ട്. വ്യാഴാഴ്ച്ച 4,872 രൂപയിലാണ് എഫ്ടിടി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,000 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 4,750 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഡിജിറ്റല്‍ ടോക്കണ്‍ സാക്ഷിയായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 minute ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (11 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends