Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആമസോണ്‍ ഡോട്ട് ഇന്‍ ന്റെ നഷ്ടം ഇരട്ടിയായി

27 DECEMBER 2016 12:34 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്ത് ആമസോണ്‍ ഇന്ത്യക്ക് ഒരു വര്‍ഷത്തിനിടെ നഷ്ടം ഇരട്ടിയായി. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3,752 കോടി രൂപയാണ് ആമസോണിന്റെ നഷ്ടം. ഇ-കൊമേഴ്‌സ് രംഗത്ത് ഇന്ത്യയില്‍ ഒന്നാമതുള്ള ഫ്‌ലിപ്കാര്‍ട്ടിനെ പിന്നിലാക്കുന്നതിനായി, ഉത്പന്നങ്ങള്‍ക്ക് നല്‍കിയ ഇളവുകളടക്കമുള്ള വര്‍ധിച്ച ചെലവുകളാണ് നഷ്ടം കൂടാന്‍ ഇടയാക്കിയത്.

ഇക്കാലയളവില്‍ ഇന്ത്യയിലെ നിക്ഷേപത്തിലും ആമസോണ്‍ വന്‍ വര്‍ധന വരുത്തിയിരുന്നു. അതേസമയം മൊത്തം വരുമാനം 2,275 കോടി രൂപയായിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികമാണ് വരുമാന നേട്ടം.

അമേരിക്കയിലെ സിയാറ്റില്‍ ആസ്ഥാനമായ ആമസോണിന് മുന്‍ വര്‍ഷം 1,724 കോടി രൂപയായിരുന്നു നഷ്ടം.
അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ സാങ്കേതികതയ്ക്കുമായുള്ള ചെലവുകള്‍ വര്‍ധിച്ചതാണ് നഷ്ടം കൂടാന്‍ കാരണമായതെന്നാണ് ആമസോണ്‍ വിലയിരുത്തുന്നത്. ഒപ്പം പുതിയ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും കൂടുതല്‍ പണം ചെലവാക്കി. വീഡിയോ സ്ട്രീമിങ് സേവനം ഡിസംബറിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

അതേസമയം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിനായി ആഗോള ബാലന്‍സ് ഷീറ്റാണ് ആമസോണ്‍ അടിസ്ഥാനമാക്കുന്നത്. അതിനാല്‍ത്തന്നെ പുറത്തുനിന്നുള്ള നിക്ഷേപത്തെ ആശ്രയിക്കേണ്ട കാര്യമില്ലെന്നത് അവരുടെ നേട്ടമാണ്. 12 മാസത്തിനിടെ ആമസോണ്‍ ഓഹരി മൂലധനം നാലുമടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. 16,000 കോടിയായാണ് ഇത് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ഫ്‌ലിപ് കാര്‍ട്ടും സ്‌നാപ് ഡീലും നഷ്ടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് വലിയ ഇളവുകള്‍ കൊടുക്കുന്നതും പരസ്യ പ്രചാരണത്തിനായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നതുമാണ് നഷ്ടത്തിനുള്ള പ്രധാന കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends