അഴിമതിക്കേസിൽ സാംസങ് മേധാവിക്ക് അഞ്ച് വർഷം തടവ്

അഴിമതിക്കേസിൽ പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ മേധാവിയ്ക്ക് അഞ്ച് വർഷം തടവ്. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഇംപീച്ച്മെന്റിൽ വരെ എത്തിയ കൈക്കൂലി കേസിലാണ് സാംസങ് മേധാവി ജെ വൈ ലീക്കിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
സാംസങ്ങിൽ അനധികൃതമായി അധികാരം സ്ഥാപിക്കാൻ സർക്കാരിലെ ഉന്നതർക്ക് കൈക്കൂലി കൊടുത്തു എന്നാണ് ലീക്കെതിരെയുള്ള ആരോപണം. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ (64) ഇംപീച്ച് ചെയ്യുന്നതിലേക്കു നയിച്ച അഴിമതിയാണിത്.
സാംസങ് മേധാവി ലീക്ക് 12 വർഷം തടവുശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കോടതി ഇത് അഞ്ചു വർഷമായി ചുരുക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നനായ ലീയെ ജനുവരിയിൽ അന്വേഷണ സംഘം 22 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. തെളിവില്ലെന്ന കാരണത്താൽ പല തവണ അറസ്റ്റിൽ നിന്ന് ലീ ഒഴിവാകുകയായിരുന്നു. സാംസങ് ഗ്രൂപ്പിലെ ഒരു മേധാവിയ്ക്ക് തടവു ശിക്ഷ ലഭിക്കുന്നത് ഇതാദ്യമാണ്.
https://www.facebook.com/Malayalivartha

























