Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

ജിഎസ്ടി രാജ്യത്തു നടപ്പിലായതിനുശേഷം ഹോട്ടൽ ഭക്ഷണത്തിന്റെ ബിൽ കുത്തനെ ഉയർന്നു.

26 AUGUST 2017 02:27 PM IST
മലയാളി വാര്‍ത്ത

ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് ജിഎസ്ടി ഈടാക്കാൻ കഴിയില്ലെന്നിരിക്കെ തട്ടിപ്പുകളും വ്യാപകമാണ്. സർക്കാർ ഇടപെട്ടതിനെത്തുടർന്ന്, ലഭിക്കുന്ന ഇൻപുട് ടാക്സ് ഉപഭോക്താക്കൾക്കു കൈമാറാമെന്നും ഹോട്ടലുടമകളുടെ സംഘടന സമ്മതിച്ചു. ഇതോടെ ശീതീകരിച്ച  റസ്റ്ററന്റിലെ നികുതി 18 ശതമാനത്തിൽനിന്ന് 10 ശതമാനവും മറ്റിടങ്ങളിൽ 12 ശതമാനത്തിൽനിന്ന് ഏഴുശതമാനവും ആകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, വില കുറഞ്ഞില്ലെന്നാണു വർധിക്കുന്ന പരാതികൾ സൂചിപ്പിക്കുന്നത്.

ഏതൊക്കെ ഹോട്ടലുകൾക്കാണ് ജിഎസ്ടി ഈടാക്കാൻ കഴിയുന്നത്? ഹോട്ടലുകളിൽ എത്ര ശതമാനമാണ് ജിഎസ്ടി?

∙ ജിഎസ്ടി നിരക്കിനെക്കുറിച്ച്

എസി ഇല്ലാത്ത റസ്റ്ററന്റ്–12% എസി ഇല്ലാത്ത റസ്റ്ററന്റ് (മദ്യം വിളമ്പിയാൽ)–18% എസി റസ്റ്ററന്റ്–18% എസി റസ്റ്ററന്റ്(മദ്യം വിളമ്പിയാൽ)–18% എസിയും നോൺഎസിയും ഇടകലടർന്നത്–18% ഫൈവ് സ്റ്റാർ–28%

∙ ബിൽ ഉറപ്പായും പരിശോധിക്കണം

ബില്ലിൽ വ്യാപാരിയുടെ ജിഎസ്ടി റജിസ്ട്രേഷൻ നമ്പർ (GST IN) ഉണ്ടോയെന്നു പരിശോധിക്കുക. വ്യാപാരം സംബന്ധിച്ച കാര്യങ്ങൾ അധികൃതർ പരിശോധിക്കുന്നത് ജിഎസ്ടി നമ്പർ ഉപയോഗിച്ചാണ്. ഇതില്ലെങ്കിൽ ബിൽ വ്യാജനാകാം. അല്ലെങ്കിൽ റജിസ്ട്രേഷനിൽനിന്ന് ഒഴിവാക്കപ്പെട്ട ചെറുകിട വ്യാപാരിയാകാം.

∙ ജിഎസ്ടി നമ്പർ എങ്ങനെ സത്യമാണെന്നുറപ്പാക്കും?

www.gst.gov.in സൈറ്റിൽ ഈ നമ്പർ സെർച്ച് ചെയ്ത് ഉള്ളതാണോ അല്ലയോ എന്നറിയാം.

∙ എന്താണ് GST IN?

ഗുഡ്സ് ആന്റ് സർവീസ് ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പർ ആണ് GST IN. 

എല്ലാ നികുതിദായകർക്കും പാൻ അധിഷ്ഠിത ജിസ്ടി ടാക്സ് പേയർ ഐഡെന്റിഫിക്കേഷൻ നമ്പർ ഉണ്ടാകും. ഇതിന് 15 അക്കം. ആദ്യ രണ്ട് ഡിജിറ്റ് 2011ലെ സെൻസസ് അനുസരിച്ചുള്ള സംസ്ഥാനത്തെ കോഡാണ്. കേരളത്തിന്റേത് 33.അടുത്ത പത്ത് ഡിജിറ്റ് പാൻ നമ്പരാണ്. പതിമൂന്നാം അക്കം അതേ പാൻ നമ്പറിൽ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണമാണ് സൂചിപ്പിക്കുന്നത്. പതിനാലാം അക്കം ഏപ്പോഴും Z  ആയിരിക്കും.  പതിനഞ്ചാം അക്കം പിഴവുകൾ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു.

∙ ജിഎസ്ടി ബില്ലിൽ എന്തൊക്കെ ഉണ്ടാകണം?

സ്ഥാപനത്തിന്റെ പേരും വിലാസവും ജിഎസ്ടി ബില്ലിൽ നിർബന്ധമാണ്.

ബിൽ – ഇൻവോയിസ് നമ്പർ:  

ബില്ലിന്റെ ക്രമ നമ്പരാണിത്. രണ്ടു ബില്ലിൽ ഒരേ നമ്പർ വന്നാൽ  വ്യാജനാണെന്ന് ഉറപ്പിക്കാം. വാങ്ങിയ ഉൽപന്നങ്ങളുടെ പേര് ബില്ലിൽ ഉണ്ടായിരിക്കണം. വാങ്ങിയ സാധനത്തിന്റെ അളവോ തൂക്കമോ ബില്ലിൽ രേഖപ്പെടുത്തിയിരിക്കണം.

∙ എന്താണ് സിജിഎസ്ടി – എസ്ജിഎസ്ടി?

സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന വ്യാപാരത്തിനു കേന്ദ്രം ചുമത്തുന്ന നികുതിയാണ് സിജിഎസ്ടി.  സംസ്ഥാനം ചുമത്തുന്ന നികുതി എസ്ജിഎസ്ടി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (46 minutes ago)

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (1 hour ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (1 hour ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (1 hour ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (2 hours ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (2 hours ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (2 hours ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (3 hours ago)

ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (4 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (4 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (4 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (4 hours ago)

Malayali Vartha Recommends