ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ല; 14,000 വസ്തുവകകള്‍ നിരീക്ഷണത്തില്‍

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത, ഓരോന്നിനും ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന 14,000 വസ്തുവകകള്‍ ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തില്‍.
ഇതിനുപുറമേ 9.72 ലക്ഷം പേരുടെ 13.33 ലക്ഷം അക്കൗണ്ടുകളിലായുള്ള 2.89 ലക്ഷം കോടിരൂപയുടെ നിക്ഷേപവും നിരീക്ഷണത്തിലാണ്.
'ഓപ്പറേഷന്‍ ക്ലീന്‍ മണി' പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെയാണ് നടപടി കര്‍ശനമാക്കുന്നത്. റിസര്‍വ് ബാങ്കിന്റെ വാര്‍ഷികറിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആദായനികുതിവകുപ്പിന്റെ ഈ നീക്കം.
നോട്ട് അസാധുവാക്കലിനുശേഷം ബാങ്കുകളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ച വ്യക്തികളുടെ വിവരങ്ങള്‍ പരിശോധിക്കാനായി ജനുവരി 31-നാണ് 'ഓപ്പറേഷന്‍ ക്ലീന്‍ മണി' തുടങ്ങിയത്. സംശയകരമായി തോന്നിയ 18 ലക്ഷം നികുതിദായകരെ ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























