Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇ-വേ ബില്‍ സംവിധാനം ആദ്യദിനം സര്‍വര്‍ തകരാറിലായി

02 FEBRUARY 2018 08:54 AM IST
മലയാളി വാര്‍ത്ത

അന്തര്‍ സംസ്ഥാന ചരക്കുനീക്കത്തിന് ബുധനാഴ്ച നിലവില്‍ വന്ന ഇവേ ബില്‍ സംവിധാനം ആദ്യദിനം സര്‍വര്‍ തകരാറില്‍ കുരുങ്ങി. ചരക്കിന്റെ വിവരങ്ങള്‍ ഒരുമിച്ച് ചരക്കുസേവന നികുതി ശൃംഖലയിലേക്ക് (ജി.എസ്.ടി.എന്‍) നല്‍കാനുള്ള ശ്രമമാണ് സെര്‍വര്‍ തകരാറിന് വഴിവെച്ചത്. വിവരങ്ങള്‍ നല്‍കാന്‍ കഴിയാതെ നിരവധി വ്യാപാരികള്‍ ശ്രമം ഉപേക്ഷിച്ചതിനാല്‍ വൈകീട്ടോടെ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, വരും ദിവസങ്ങളിലും പ്രശ്‌നം ആവര്‍ത്തിക്കാനാണ് സാധ്യത.
അരലക്ഷത്തില്‍ കൂടുതല്‍ മൂല്യമുള്ള അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനാണ് ഇവേ ബില്‍ നിര്‍ബന്ധമാക്കിയത്. സംസ്ഥാനത്തിനകത്തെ ചരക്കുനീക്കത്തിന് സംവിധാനം ബാധകമാണെങ്കിലും തല്‍ക്കാലം നിര്‍ബന്ധമാക്കിയിട്ടില്ല. ചരക്ക് കയറ്റിയയക്കുന്ന വ്യാപാരിയോ സ്വീകരിക്കുന്ന വ്യാപാരിയോ കടത്തുന്നയാളോ ആണ് ഇവേ ബില്‍ തയ്യാറാക്കേണ്ടത്. കൊണ്ടുപോകുന്ന ചരക്കിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി ജി.എസ്.ടിഎന്നിലേക്ക് നല്‍കിയശേഷം ബില്ലിന്റെ പകര്‍പ്പെടുത്ത് ചരക്ക് കടത്തുന്ന വാഹനത്തില്‍ സൂക്ഷിക്കണം.
ജി.എസ്.ടി സ്‌ക്വാഡ് ബില്ലിലെ വിവരങ്ങള്‍ ഓണ്‍ലൈനിലെ വിവരങ്ങളുമായി ഒത്തുനോക്കി ആധികാരികമാണെന്ന് ഉറപ്പാക്കും. ചരക്ക് കടത്തുന്ന എല്ലാ വ്യാപാരികളും ബുധനാഴ്ച കൂട്ടത്തോടെ ശൃംഖലയിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ ശ്രമിച്ചതോടെ സെര്‍വര്‍ തകരാറിലാകുകയായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോള്‍ വ്യാപാരികള്‍ പിന്‍മാറിയതാണ് തകരാര്‍ താനേ പരിഹരിക്കപ്പെടാന്‍ കാരണം.
സെര്‍വര്‍ തകരാര്‍ അടക്കം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത നേരത്തെതന്നെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മുന്നൊരുക്കമില്ലാതെ സംവിധാനം നടപ്പാക്കിയതാണ് പ്രശ്‌നമായതെന്ന് വ്യാപാരികളും ജി.എസ്.ടി വകുപ്പ് ജീവനക്കാരും പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയപ്പോള്‍ കുറച്ചു വ്യാപാരികള്‍ മാത്രമാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത് എന്നതിനാലാണ് സര്‍വര്‍ തകരാര്‍ ഉണ്ടാകാതിരുന്നത്
ഇവേ ബില്‍ നടപ്പായാലും ചരക്കിന്റെ അളവ് കുറച്ചും ഇനം മാറ്റിയും നടത്തുന്ന നികുതി വെട്ടിപ്പ് തടയണമെങ്കില്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടിവരും. ഇതിന് കൂടുതല്‍ ജീവനക്കാര്‍ ആവശ്യമാണ്. സംസ്ഥാനത്തിനകത്തെ ചരക്കുനീക്കത്തിനും ഇവേ ബില്‍ നിര്‍ബന്ധമാക്കുന്നതോടെ സെര്‍വര്‍ തകരാര്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends