ക്രോം വെബ് ബ്രൗസറില്‍ സ്ക്രീന്‍ഷോട്ട് ഷോര്‍ട്ട്കട്ട് സംവിധാനവും
ക്രോം വെബ് ബ്രൗസറില്‍ സ്ക്രീന്‍ഷോട്ട് ഷോര്‍ട്ട്കട്ട് സംവിധാനവും. ക്രോം ഓപറേറ്റിങ് സിസ്റ്റത്തില്‍ ഓടുന്ന ടച്ച്സ്ക്രീന്‍ ക്രോംബുക്കുണ്ടെങ്കില് ഇതൊരു പ്രധാനമാറ്റമായിരിക്കും. ആന്‍ഡ്രോയിഡ് ടാബിലും സ്മാര്‍ട്ട്ഫോണിലും കാണുന്ന പോലെ ടാബും ലാപുമായി രൂപം മാറുന്ന ക്രോംബുക്കിലും ഇനി വോള്യം, പവര്‍ ബട്ടണുകള്‍ ഒരുമിച്ച് അമര്‍ത്തിപ്പിടിച്ചാല്‍ മതിയാകും. ക്രോം ഒ.എസ് 64 പരീക്ഷണപതിപ്പിലാണ് ആദ്യം ഈ സംവിധാനം വന്നത്.
ക്രോം വെബ് ബ്രൗസറിന്റെ പരിഷ്കരിച്ച പതിപ്പിന് പിന്നാലെ എത്തിയ ബില്‍ഡ് 64 അപ്ഡേറ്റില്‍ ഇതടക്കം നിരവധി പുതിയ സവിശേഷതകളുണ്ട്. സുരക്ഷാ പരിഷ്കാരം, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവക്കും മുതിര്‍ന്നിട്ടുണ്ട്. എതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ പരിഷ്കരണങ്ങള്‍ ഉപകരണങ്ങളില്‍ എത്തുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ആന്‍ഡ്രോയിഡ് ആപ്പുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും നവീകരിച്ചിട്ടുണ്ട്.
ഗൂഗിള്‍ പ്ലേ ആപ്പുകള്‍ക്ക് വി.പി.എന്‍ (വിര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്വര്‍ക്ക്) സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടച്ച്സ്ക്രീന്‍ പെയറിങ് സെറ്റിങ്സ്, ടാബ്ലറ്റായി ഉപയോഗിക്കുമ്പോള്‍ സ്പ്ലിറ്റ് വ്യൂ മോഡ് തുടങ്ങിയവയുമുണ്ട്. സ്വകാര്യ വിവരങ്ങളും പാസ്വേഡും ചോര്‍ത്തുന്നത് തടയുന്ന സുരക്ഷാപരിഷ്കരണമാണ് അപ്ഡേറ്റിലുള്ളത്.
https://www.facebook.com/Malayalivartha