Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കാഴ്ചയില്‍ സുന്ദരം: അത്യാധുനിക കോച്ചുകളുമായി വേണാട് എക്‌സ്പ്രസിന്റെ കന്നിയാത്ര യാത്രക്കാരുടെ മനം നിറച്ചു

08 FEBRUARY 2018 10:26 AM IST
മലയാളി വാര്‍ത്ത

യാത്രക്കാരുടെ മനംനിറച്ച് അത്യാധുനിക കോച്ചുകളുമായി വേണാട് എക്‌സ്പ്രസിന്റെ കന്നിയാത്ര. വിമാനത്തെ ഓര്‍മിപ്പിക്കുന്ന കുഷ്യന്‍ സീറ്റുകള്‍, എല്‍.ഇ.ഡി ഡിസ്‌പ്ലേ, മോഡുലാര്‍ ശുചിമുറി, ഫുഡ് ട്രേ എന്നീ സൗകര്യങ്ങളുള്ളതാണ് കോച്ചുകള്‍. അപകടമുണ്ടായാല്‍ പരസ്പരം ഇടിച്ചുകയറാത്ത സെന്റര്‍ ബഫര്‍ കപ്ലിങ് (സി.ബി.സി) സാങ്കേതികവിദ്യയുള്ള കോച്ചുകള്‍ കാഴ്ചയിലും സുന്ദരമാണ്. ഓള്‍ കേരള റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിന് സ്വീകരണവും നല്‍കി.

എ.സി കോച്ചില്‍ മികച്ച സൗകര്യമാണുള്ളത്. നല്ല സീറ്റുകളും ലെഗ് സ്‌പെയിസുമാണ്. അടുത്ത സ്‌റ്റേഷന്‍ കാണിക്കുന്ന എല്‍.ഇ.ഡി ഡിസ്‌പ്ലേയും ശുചിമുറി ഒഴിവ് കാട്ടുന്ന കളര്‍ ഇന്‍ഡിക്കേറ്ററുമുണ്ട്. ബുധനാഴ്ച രാവിലെ ആകാംക്ഷയോടെയാണ് സ്ഥിരം യാത്രക്കാര്‍ സ്‌റ്റേഷനുകളില്‍ എത്തിയത്. പുതുകോച്ച് എങ്ങനെയുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. പുറമെ കാഴ്ചയില്‍തന്നെ മുഴുവന്‍ മാര്‍ക്കും നല്‍കിയ യാത്രക്കാര്‍ ഉള്ളിലേക്ക് എത്തിയതോടെ ആഹ്ലാദത്തിമിര്‍പ്പിലായി. പലരും എ.സി അടക്കമുള്ള മറ്റ് ബോഗികളും കയറിയിറങ്ങികണ്ടു. ശുചിമുറിക്ക് യാത്രക്കാര്‍ മുഴുവന്‍ മാര്‍ക്കും നല്‍കി. ഇവ സംരക്ഷിക്കാന്‍ സംവിധാനം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

സി.സി ടി.വി കാമറ ഏര്‍പ്പെടുത്തണമെന്നാവശ്യവും യാത്രക്കാര്‍ മുന്നോട്ടുവെച്ചു. പരശുറാമിനും പുതിയ കോച്ചുകള്‍ വേണമെന്ന് ഇവര്‍ പറഞ്ഞു. 2017ല്‍ പുറത്തിറക്കിയ കോച്ചുകളാണ് വേണാടിനു ലഭിച്ചിരിക്കുന്നത്. ലോക്കോപൈലറ്റ് കെ. വിജയനും അസി. ലോക്കോപൈലറ്റ് കെ.വി. ജയേന്ദ്രനുമാണ് കന്നിയോട്ടത്തിന് ചുക്കാന്‍ പിടിച്ചത്.
ട്രെയിന്‍ വൃത്തിയായി സൂക്ഷിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നാണ് റെയില്‍വേയുടെ ആവശ്യം. ബോഗികളില്‍ അശ്ലീലങ്ങളടക്കം എഴുതരുതെന്നും ഫുഡ് ട്രേ അടക്കം സൂക്ഷിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
അതേസമയം, ട്രെയിനിനെ ഇരുകൈയും നീട്ടി സ്വീകരിച്ച യാത്രക്കാര്‍, സമയം പാലിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നു. മാസങ്ങളായി വേണാട് വൈകിയാണ് ഓടുന്നത്. ഇതിനെ ആശ്രയിക്കുന്നവര്‍ ഓഫിസുകളിലടക്കം വൈകിയെത്തുന്നത് പതിവാണ്. ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധത്തിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends