Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്കുള്ളിലെ ചരക്കുകടത്തിന് ഈ മാസം 15 മുതല്‍ ഇവേബില്‍

11 APRIL 2018 08:59 AM IST
മലയാളി വാര്‍ത്ത

കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്കുള്ളിലെ ചരക്കുകടത്തിന് ഈ മാസം 15 മുതല്‍ ഇവേ ബില്‍ സമ്പ്രദായം നടപ്പാക്കും. ജി.എസ്.ടി സംവിധാനത്തിനുകീഴില്‍ ഇവേ ബില്‍ ദേശവ്യാപകമായി പ്രാബല്യത്തില്‍ കൊണ്ടുവരുന്ന നടപടികളുടെ ഭാഗമാണിത്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, യു.പി, തെലങ്കാന എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

അന്തര്‍സംസ്ഥാന ചരക്കുകടത്തിന് ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലും മറ്റും ഇവേ സമ്പ്രദായം നടപ്പാക്കിത്തുടങ്ങിയിരുന്നു. കര്‍ണാടകത്തില്‍ സംസ്ഥാനതലത്തില്‍ ഇവേ ബില്‍ സമ്പ്രദായം ഏപ്രില്‍ ഒന്നിനുതന്നെ നടപ്പാക്കുകയും ചെയ്തു. ഇതിനിടെ, പുതിയ പരോക്ഷനികുതിസമ്പ്രദായത്തിന്റെ ഐ.ടി അടിസ്ഥാനസൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജി.എസ്.ടി നെറ്റ്‌വര്‍ക് സര്‍ക്കാര്‍ കമ്പനിയാക്കി മാറ്റുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

51 ശതമാനം ഓഹരി എടുത്തിട്ടുള്ള സ്വകാര്യ ധനകാര്യസ്ഥാപനങ്ങളാണ് ജി.എസ്.ടി.എന്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. കേന്ദ്രസര്‍ക്കാറിന് 49 ശതമാനമാണ് ഓഹരിപങ്കാളിത്തം. ഇതു മാറ്റി സര്‍ക്കാറിന് മേധാവിത്വമുള്ള കമ്പനിയാക്കാനുള്ള നിര്‍ദേശം പരിശോധിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയയോട് നിര്‍ദേശിച്ചിട്ടുണ്ട്. 51 ശതമാനം ഓഹരി നല്‍കി നേരത്തേ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മേധാവിത്വം കൊടുത്തത് ഐ.ടി അടിസ്ഥാന സൗകര്യം സമയബന്ധിതമായി വേഗത്തില്‍ നടപ്പാക്കുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാന്‍ വേണ്ടിയാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2013 മാര്‍ച്ച് 28നാണ് ജി.എസ്.ടി.എന്‍ െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപവത്കരിച്ചത്. എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.എസ്.ഇ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മന്റെ് കമ്പനി, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവക്കാണ് ജി.എസ്.ടി.എന്നില്‍ 51 ശതമാനം ഓഹരിപങ്കാളിത്തം.

ഒരു കോടിയില്‍ പരം ബിസിനസ് സ്ഥാപനങ്ങളാണ് ജി.എസ്.ടി നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്വകാര്യകമ്പനിയായി നിലനിര്‍ത്തുന്നത് ഡാറ്റ സുരക്ഷിതത്വം അപകടപ്പെടുത്തുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2016 ആഗസ്റ്റില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (34 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (41 minutes ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (1 hour ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (1 hour ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (1 hour ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (1 hour ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (1 hour ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends