Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പെട്രോള്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ദ്ധനവ്

24 APRIL 2018 09:32 AM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധന. പെട്രോളിന് 14 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.61 രൂപയും ഡീസലിന് 71.52 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 77.39 രൂപയും ഡീസലിന് 70.38 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 77.65 രൂപയും ഡീസലിന് 70.64 രൂപയുമാണ് ഇന്നത്തെ വില. കേരളത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

2014 ഏപ്രിലില്‍ ക്രൂഡോയില്‍ വില ലിറ്ററിന് 40.11 രൂപ ആയിരുന്നപ്പോള്‍ പെട്രോളിന് 75.91 രൂപയും ഡീസലിന് 59.56 രൂപയും ആയിരുന്നു തിരുവനന്തപുരത്തെ വില. 2018 ഏപ്രിലില്‍ ക്രൂഡോയില്‍ വില 26.07 ആയി കുറഞ്ഞു. അപ്പോള്‍ പെട്രോളിന് 77. 93 രൂപയും ഡീസലിന് 70.40 രൂപയുമായി. തിരുവനന്തപുരത്ത് ഇന്നലെ ഡീസല്‍ വില ലിറ്ററിന് 71.33 രൂപയായിരുന്നു. 

പെട്രോളിന് 78.47 രൂപയും. രണ്ടും തമ്മിലുള്ള അന്തരം 7.14 രൂപ മാത്രം. എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെ ഡീസല്‍ വിലക്കയറ്റം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാകും. ചരക്കു കടത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഡീസല്‍ ഉപയോഗിക്കുന്നതിനാല്‍ ആ മേഖലകളാണ് വിലക്കയറ്റത്തിന്റെ ആദ്യ ഇരകള്‍. ഡീസല്‍ വിലക്കയറ്റത്തിന്റെ മറവില്‍ കടത്തുകൂലി ഉള്‍പ്പെടെ വര്‍ദ്ധിപ്പിച്ചു തുടങ്ങി. അവശ്യ വസ്തുക്കളുടെ വിലക്കയറ്റമായിരിക്കും ഫലം.

എണ്ണക്കമ്പനികള്‍ക്ക് വില നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവകാശം നല്‍കിയതും 2014 ഒക്ടോബറിന് ശേഷം എക്‌സൈസ് നികുതി ഒമ്പതു തവണ കേന്ദ്രം വര്‍ദ്ധിപ്പിച്ചതുമാണ് ഇന്ധനവില കുതിച്ചുയരാന്‍ കാരണം. ഒമ്പതു മാസത്തിനിടെ 12 രൂപയാണ് കേരളത്തില്‍ ഡീസലിന് വര്‍ദ്ധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends