Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

സ്വിഫ്റ്റിനും ഡിസയറിനും പിന്നാലെ മുഖം മിനുക്കി എര്‍ട്ടിഗയും....

21 MAY 2018 02:32 PM IST
മലയാളി വാര്‍ത്ത

സ്വിഫ്റ്റിനും ഡിസയറിനും പിന്നാലെ മുഖം മിനുക്കി എര്‍ട്ടിഗയും. മാറ്റമെന്ന് പറഞ്ഞാല്‍ തൊലിപ്പുറത്തെ പരിഷ്‌കാരങ്ങളല്ല, കാര്യമായ മാറ്റങ്ങള്‍ തന്നെയാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഏപ്രിലില്‍ നടന്ന ഇന്‍ഡോനേഷ്യന്‍ മോട്ടോര്‍ ഷോയിലാണ് സുസുക്കി പുത്തന്‍ എര്‍ട്ടിഗയെ ആദ്യമായി അവതരിപ്പിച്ചത്.
ദീപാവലിയോടെ ഇന്ത്യയില്‍ കാര്‍ എത്തുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രൂപവും ഭാവവും ഹൃദയവും മാറിയുള്ള വരവാണ് ഇത്തവണ. 

പുതിയ പ്ലാറ്റ്‌ഫോമിലെത്തുമ്പോള്‍ എര്‍ട്ടിഗക്ക് നീളം കൂടിയിട്ടുണ്ട്. ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങളിയവയിലെ ഹാര്‍ട്ടെക് പ്ലാറ്റ്‌ഫോം തന്നെയാണ് എര്‍ട്ടിഗക്ക്. പഴയ വാഹനത്തിന് 4265 എം.എം ആയിരുന്നു നീളം. ഇപ്പോഴത് 4395 എം.എം ആയി വര്‍ധിച്ചു. വീല്‍ബേസില്‍ മാറ്റമൊന്നുമില്ല. പഴയ 2740 എം.എം അങ്ങനെ തന്നെ തുടരുന്നു. വീതിയിലും ഉയരത്തിലും അല്‍പം വര്‍ധനവുണ്ട്. മൊത്തത്തില്‍ കൂടുതല്‍ ഇടമുള്ള എം.പി.വിയായി എര്‍ട്ടിഗ പരിണമിച്ചു. മുന്നില്‍ ഹെഡ്‌ലൈറ്റും ഗ്രില്ലും ബമ്പറും എല്ലാം മാറി. ക്രോമിയത്തിന്റെ ചെറു കഷ്ണങ്ങള്‍ പിടിപ്പിച്ചതുപോലുള്ള ഗ്രില്ല് കൂടുതല്‍ ആധുനികമെന്ന തോന്നലുണ്ടാക്കും. 

ഉയര്‍ന്ന മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍ വരും. തടിച്ച ബമ്പറും ഫോഗ്‌ലാമ്പ് ഹൗസിങ്ങും വാഹനത്തിന് നല്ല ഗാംഭീര്യം നല്‍കും. എര്‍ട്ടിഗയുടെ പിന്‍വശം അതിമനോഹരമായി മാറ്റിപ്പണിതു എന്നതിന് സുസുക്കി എന്‍ജിനീയര്‍മാര്‍ നല്ല കൈയടി അര്‍ഹിക്കുന്നുണ്ട്. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന പിന്‍വശമാണ്. മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും വളര്‍ന്നിറങ്ങിയ എല്‍ ആകൃതിയുള്ള ടെയില്‍ ലാമ്പ്, നീണ്ട ക്രോമിയം ബാര്‍, വലിയ സുസുക്കി ലോഗോ, കറുത്ത അരികുകളോടുകൂടിയ ഗ്ലാസ് ഏരിയ എന്നിവയെല്ലാം പിറകിലെ മാറ്റ് കൂട്ടുന്നു. ബീജും കറുപ്പുമാണ് ഉള്‍വശത്തെ നിറം. സ്വിഫ്റ്റിലേതിന് സമാനമായ സ്റ്റിയറിങ് വീല്‍ നേരത്തെ തന്നെ സ്‌പോര്‍ട്ടിയെന്ന് അറിയപ്പെടുന്നതാണ്. എ.സി വന്റെുകള്‍ മുന്‍വശത്തുടനീളം നീണ്ടിരിക്കുന്നെന്ന് തോന്നുമാറാണ് രൂപകല്‍പന ഇതിന് തൊട്ടുതാഴെ തടിയെ അനുസ്മരിപ്പിക്കുന്ന തീമുമുണ്ട്.
ഇഗ്‌നിസിലേതിന് സമാനമായാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മന്റെ് സിസ്റ്റം ഇണക്കിച്ചേര്‍ത്തിരിക്കുന്നത്. ഡാഷ്‌ബോര്‍ഡില്‍ അല്‍പം മുന്നിലേക്ക് തള്ളിയാണിത് നില്‍ക്കുന്നത്. എ.സി സ്വിച്ചുകള്‍ക്ക് കുറേക്കൂടി നിലവാരമാകാമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാകില്ല. സ്റ്റിയറിങ് കണ്‍ട്രോളുകള്‍, തെളിച്ചമുള്ള ഇന്‍സ്ട്രമന്റെ് ക്ലസ്റ്റര്‍, സുഖപ്രദമായ സീറ്റുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയവ പ്രത്യേകതകളാണ്. ഏഴ് സീറ്റുകളുമായാണ് എര്‍ട്ടിഗ വരുന്നത്. എല്ലാ വേരിയന്റുകളിലും ഒരു എയര്‍ബാഗ് നല്‍കിയിട്ടുണ്ട്. മുകളിലെത്തുമ്പോള്‍ രണ്ട് എയര്‍ബാഗുകളും നല്‍കിയിട്ടുണ്ട്. എ.ബി.എസും സ്റ്റാന്‍ഡേര്‍ഡാണ്.

ഏറെ നാളുകള്‍ക്കുശേഷം മാരുതി തങ്ങളുടെ വാഹനത്തിന് പുതിയ എന്‍ജിന്‍ പരീക്ഷിക്കുന്നത് എര്‍ട്ടിഗയിലാണ്. പുതിയ 1.5 ലിറ്റര്‍ കെ15 ബി പെട്രോള്‍ എന്‍ജിന്‍ എര്‍ട്ടിഗയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ 1.4ലിറ്ററിന് പകരമാണിത് വരുന്നത്. പുതിയ എന്‍ജിന്‍ 105ബി.എച്ച്.പി കരുത്തും 138എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. ഡീസല്‍ പഴയ 1.3ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡി.ഡി.ഐ.എസ് എന്‍ജിന്‍ തന്നെയാണ്. പെട്രോളില്‍ സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെനോ ലോഡ്ജി, ഹോണ്ട ബി.ആര്‍.വി, നിസാന്‍ ഇവാലിയ തുടങ്ങിയവയോടായിരിക്കും എര്‍ട്ടിഗ മത്സരിക്കുക. വില 6.5മുതല്‍ ഒമ്പത് ലക്ഷം വരെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (53 minutes ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (1 hour ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (1 hour ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (1 hour ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (1 hour ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (1 hour ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (1 hour ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (1 hour ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (1 hour ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (4 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (4 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (4 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (4 hours ago)

Malayali Vartha Recommends