Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

പെട്രോള്‍- ഡീസല്‍ വില കുത്തനെ ഉയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടി... ജൂണ്‍ ഒന്നു മുതല്‍ ഇന്ധനവില ഒരു രൂപ കുറയും

31 MAY 2018 07:37 AM IST
മലയാളി വാര്‍ത്ത

പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടി. പെട്രോളിന്റെ വില്‍പ്പന നികുതി 1.69 ശതമാനവും ഡീസലിന്റെ നികുതി 1.75 ശതമാനവും കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നികുതിയിളവ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ കുറയും. നികുതി കുറച്ചതിലൂടെ സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ നികുതി വരുമാനത്തില്‍ 509 കോടി രൂപയുടെ കുറവുണ്ടാകുമെന്നു മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
കേരളം സാമ്പത്തികമായി അത്ര മെച്ചമായ സ്ഥിതിയിലല്ല, കാര്യമായ പരിമിതിയുമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാരിനു സന്ദേശമെന്ന നിലയിലാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോളിനു 31.8 ശതമാനവും ഡീസലിന് 24.52 ശതമാനവുമാണു കേരളത്തില്‍ ഇപ്പോഴുള്ള വില്‍പ്പന നികുതിയെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 9.20 രൂപയായിരുന്ന എക്‌സൈസ് നികുതി ഇപ്പോള്‍ 19.48 രൂപയാണ്. 

ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ 15.33 രൂപയാണു കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനു സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോള്‍ 54.60 രൂപയ്ക്കാണു കിട്ടിയത്. വില്‍പ്പന നികുതിയും ഡീലര്‍ കമ്മിഷനുമടക്കം 21.84 രൂപ കൂടി ചേരുന്നതാണു വില്‍പ്പനവില. ഇന്നലെ ഒരു ലിറ്റര്‍ പെട്രോള്‍ കേരളത്തിനു ലഭിച്ചത് 58.25 രൂപയ്ക്കാണ്. വില്‍പ്പന നികുതിയും ഡീലര്‍ കമ്മിഷനുമായി ഇവിടെ കൂട്ടിച്ചേര്‍ത്തത് 23.01 രൂപ. കേന്ദ്രം ഏകദേശം നാലു രൂപ വര്‍ധിപ്പിക്കുമ്പോഴാണു കേരളത്തിന്റെ നികുതിഘടന പ്രകാരം ഒരു രൂപ കൂടി കൂടുന്നത്.

ഏപ്രില്‍ ഒന്നിന് 52.67 രൂപയ്ക്കു ലഭിച്ചിരുന്ന ഡീസല്‍ ഇന്നലെ കിട്ടിയത് 56.71 രൂപയ്ക്കാണ്. ഇക്കാലയളവില്‍ കേരളം നികുതിനിരക്ക് വര്‍ധിപ്പിച്ചിട്ടിെല്ലന്നും തോമസ് ഐസക് പറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 81.17 രൂപയും ഡീസലിന് 73.77 രൂപയുമായിരുന്നു ഇന്നലത്തെ വില. തിരുവനന്തപുരത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 82.61 രൂപയും 75.19 രൂപ. കോഴിക്കോട്ട് പെട്രോളിന് ഇന്നലെ 81.53 രൂപയും ഡീസലിന് 74.11 രൂപയുമായിരുന്നു. ഏപ്രില്‍ 26 നുശേഷം സംസ്ഥാനത്ത് പെട്രോളിന് 4.05 രൂപയും ഡീസലിന് 3.67 രൂപയുമാണു കൂടിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (9 minutes ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (14 minutes ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (23 minutes ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (1 hour ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (1 hour ago)

വ്യവസായശാലകളിലെ ശബ്‌ദമലിനീകരണം 20 ഡെസിബെൽ വരെ ശബ്‌ദം കുറയ്ക്കുന്ന സാങ്കേതികവിദ്യയുമായി എംഐടി-ഡബ്ല്യുപിയു ഗവേഷകർ  (1 hour ago)

കെടി ജലീല്‍ വീണ്ടും അധ്യാപക രംഗത്തേക്ക്.... തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്നു  (1 hour ago)

സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി... തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി  (1 hour ago)

ത്രിരാഷ്ട്ര ഏകദിന പരമ്പര... ശ്രീലങ്ക എ ടീമിന് എതിരായ മത്സരത്തിൽ ഇന്ത്യ എ ടീമിന് എട്ടുറൺസ് ജയം  (2 hours ago)

പ്രശസ്‌തസംവിധായകൻ പി ഭാരതിരാജ അന്തരിച്ചു... പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം  (2 hours ago)

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്... ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന  (2 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു; ഇന്നും മത്സ്യബന്ധനത്തിന്  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു  (2 hours ago)

ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

Malayali Vartha Recommends