Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഫുട്‌ബോള്‍ വ്യാപാരം കേരളത്തില്‍ പൊടിപൊടിക്കുന്നു, പ്രതീക്ഷിക്കുന്നത് 600 കോടിയിലേറെ...

19 JUNE 2018 03:58 PM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ കേരളത്തിലെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ സ്‌പോര്‍ട്‌സ് വിപണിയിലും ടിവി ഷോപ്പുകളിലും വന്‍ത്തിരക്ക്. മേളക്കാലത്തെ ഫുട്‌ബോള്‍ വിപണി അമ്പരപ്പിക്കുന്നതാണ്. ടിവികള്‍ക്ക് എല്ലാ കമ്പനികളും ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ ജേഴ്‌സികളും പതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പതിനായിരക്കണക്കിന് ഫുട്‌ബോളുകളാണ് സ്‌പോര്‍ട്‌സ് കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍പനയ്ക്കായി എത്തിച്ചിട്ടുള്ളത്. അവയില്‍ സാദാ ഇന്ത്യന്‍ ബ്രാന്‍ഡുകളും വിദേശ ബ്രാന്‍ഡുകളുമുണ്ട്. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പതിനായിരം ഫുട്‌ബോള്‍ വില്‍പന നടക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ജൂലൈ 15 വരെയും അതിനു ശേഷം ഏതാനും ആഴ്ചകള്‍ കൂടി ഈ വില്‍പന തുടരും.

സ്‌പോര്‍ട്‌സ് കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചൂടപ്പം പോലെയാണ് ഫുട്‌ബോളുകളും ടീം ജേഴ്‌സികളും പതാകകളും തൊപ്പികളും വിറ്റുപോകുന്നത്. 200% മുതല്‍ 500% വരെയാണ് മേളക്കാലത്ത് ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് വില്‍പനയിലെ വളര്‍ച്ചാ നിരക്ക്. 

കേരളത്തില്‍ മൂവായിരത്തിലേറെ സ്‌പോര്‍ട്‌സ് കടകളാണുള്ളത്. മുന്‍ കാലങ്ങളിലെ അനുഭവം വച്ച് നോക്കുമ്പോള്‍ മേളക്കാലത്ത് ജേഴ്‌സി വില്‍പന മാത്രം 250 കോടിയിലേറെ വരും. മെസ്സിയുടെ 10, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 7 ജേഴ്‌സികള്‍ക്കാണ് കൂടുതല്‍ വില്‍പന. ജേഴ്‌സികളിലും പതാകകളിലും ഏറ്റവും വില്‍പന അര്‍ജന്റീനയുടെയും ബ്രസീലിന്റെതുമാണ്. മേളക്കാലത്ത് കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളും ഇവിടെ നിന്നും ജേഴ്‌സി വാങ്ങാറുണ്ട്. വിലക്കുറവാണ് പ്രധാന കാരണം. ലോകകപ്പില്‍ ഉപയോഗിക്കുന്ന ഫുട്‌ബോളിന് ഇവിടുത്തെ വിലയുടെ ഇരട്ടിയിലേറെ വില വരും പാശ്ചാത്യ രാജ്യങ്ങളില്‍. 

അര്‍ജന്റീനയും ബ്രസീലും അവസാന റൗണ്ട് വരെ ഉണ്ടാവണേ എന്നാണ് എല്ലാവരുടെയും പ്രാര്‍ഥന. വില്‍പനയിലെ ആവേശം അതനുസരിച്ച് നിലനില്‍ക്കും. ഈ ടീമുകള്‍ ജയിക്കുമ്പോള്‍ വില്‍പന കുതിച്ചുയരും. 

സ്‌പോര്‍ട്‌സ് സാധനങ്ങള്‍ക്ക് 12% ജിഎസ്ടിയും. ടിവിക്ക് 28% ജിഎസ്ടിയുമാണുള്ളത്. ചുരുക്കത്തില്‍ സര്‍ക്കാരിനും വരുമാനത്തിന്റെ മേളകുടിയാണിത്. നിര്‍ജീവമായിരുന്ന ഫ്‌ലക്‌സ് വിപണിയിലും വന്‍ആവേശമാണ്പ്രകടമാകുന്നത് . നാടുമുഴുവന്‍ കളിക്കാരുടെ ഫ്‌ലക്‌സ് വയ്ക്കാന്‍ യുവാക്കള്‍ക്കാണ് ആവേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends