സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാം.... സംസ്ഥാനത്ത് ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല
സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാം... സംസ്ഥാനത്ത് ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് തീരുമാനം.
നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ.സ്വര്‍ണത്തെ 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നിങ്ങനെ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിജപ്പെടുത്തിയിട്ടുണ്ട്.
22 കാരറ്റ് സ്വര്‍ണാഭരണത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്താന്‍ ഒരു ഗ്രാമില്‍ 91.6 ശതമാനം സ്വര്‍ണം ഉണ്ടായിരിക്കണം. 18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനവും, 14 ഗ്രാം സ്വര്‍ണത്തില്‍ 58.5 ശതമാനവും സ്വര്‍ണം വേണം.
നിഷ്കര്‍ഷിക്കുന്ന പരിശുദ്ധി സ്വര്‍ണാഭരണങ്ങള്‍ക്ക് ഉണ്ടെന്ന് സര്‍ക്കാറിന്റെ കര്‍ശന നിയന്ത്രണത്തിലും നിരീക്ഷണത്തിലും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 965 ബി.ഐ.എസ് ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ മുഖേന നടത്തുന്ന മുദ്രണത്തിലൂടെ ഉറപ്പാക്കാം.
ഈ ആഭരണത്തില്‍ ബി.ഐ.എസ് മുദ്ര, സ്വര്‍ണത്തിന്റെ പരിശുദ്ധി, ഹാള്‍മാര്‍ക്കിങ് ഏജന്‍സിയുടെ മുദ്ര, ജ്വല്ലറിയുടെ മുദ്ര എന്നിവ രേഖപ്പെടുത്തിയിരിക്കും.
"
https://www.facebook.com/Malayalivartha