സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്...വില വീണ്ടും നാല്‍പ്പതിനായിരത്തിനടുത്തെത്തി. ഇന്ന് പവന് 80 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 39,960 രൂപയായി.
ഗ്രാമിന് പത്ത് രൂപ കൂടി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4995 രൂപയാണ് വിപണി വില. സ്വര്‍ണവിലയില്‍ ഇന്നലെ മാറ്റമില്ലായിരുന്നു. ശനിയാഴ്ച പവന് 120 രൂപ വര്‍ദ്ധിച്ച്, 39,880 രൂപയായി.
ഡിസംബര്‍ പതിനാലിന് സ്വര്‍ണവില നാല്‍പ്പതിനായിരം കടന്നിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബര്‍ ഒന്നിനായിരുന്നു. പവന് 39,000 രൂപയായിരുന്നു വിപണി വിലയിലുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha