ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...

സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ വൻ വാക്പോര്. ആഭ്യന്തര വകുപ്പിന്റെ നീക്കത്തിനെതിരെ കടുത്ത രാഷ്ട്രീയ പ്രത്യാക്രമണവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ വീണാ ജോർജ് രംഗത്തെത്തി. 'ചേട്ടനും അനിയനും കൂടി ചേർന്നാലും പിണറായി വിജയനെ വിരട്ടാനാവില്ല' എന്നും, പുതിയ സ്ഥാനലബ്ധികൾക്കായി വിശ്വസ്തത തെളിയിക്കാനുള്ള ചിലരുടെ വ്യഗ്രതയാണ് ഈ അന്വേഷണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ അജണ്ടയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം നടപ്പിലാക്കുന്നത് എന്ന ഗുരുതരമായ ഒത്തുകളി ആരോപണവും വീണാ ജോർജ് ഉന്നയിക്കുന്നുണ്ട്...
https://www.facebook.com/Malayalivartha

























