Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?

23 SEPTEMBER 2026 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു. പണാപഹരണത്തിനും കോഴയ്ക്കും ആദ്യം പുറത്താകുന്ന സിപിഎം മുഖ്യമന്ത്രി എന്ന ദുഷ്‌പേര് സിപിഎമ്മിന് സമ്മാനിച്ചിട്ടാവും പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എംഎൽഎ സ്ഥാനവും നഷ്ടമാവുക. അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റമായി ഇത് മാറുകയും ചെയ്യും.

സിഎംആർഎൽ മാസപ്പടി കേസിൽ ഇ.ഡിയുടെ ശുപാർശ പ്രകാരം മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകിയിരിക്കുന്നത് മുഖ്യമന്ത്രി വിഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ്. പിണറായി വിജയനു മുൻപേ കുരുക്കുവീഴുന്നതും കൈയിൽ വിലങ്ങുവീഴുന്നതും മകൾ വീണയ്ക്കും മരുമകനും എംഎൽഎയുമായ റിയാസിനുമായിരിക്കുന്നു.

ഇതിനിടെ സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹപണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടു എന്നതാണ് പാർട്ടിക്കു കളങ്കമുണ്ടാക്കുന്ന മറ്റൊരു വാർത്ത. ഇ.ഡി. ഓഫീസിൽ ഇതിനായി നടപടികൾ തുടങ്ങിക്കഴിഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനും അറസ്റ്റു ചെയ്യുന്നതിനും മുന്നോടിയായാണിത്. നേരത്തേ വീണയുൾപ്പെടെയുള്ള പ്രതികളുടെ 29.02 കോടിയുടെ സ്വത്ത് മരവിപ്പിച്ചിരുന്നു. ടി. വീണയുടെ പേരിൽ ഫ്‌ളാറ്റ് ഉണ്ടെന്നാണ് ഇ.ഡി. കണ്ടെത്തൽ. ഇതെവിടെയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് തിരുവനന്തപുരത്തോ കോഴിക്കോട്ടോ ആണെന്നാണ് സൂചനകൾ.

രണ്ടുമാസം മുൻപ് ഇ.ഡി. ഉദ്യോഗസ്ഥസംഘം കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിൽ പരിശോധന നടത്തിയിരുന്നു. പിണറായി വില്ലേജിൽ പിണറായി-പാറപ്രം റോഡിൽ വീണയുടെ പേരിൽ 80 സെന്റ് സ്ഥലം ഉണ്ടെന്നാണ് കണ്ടെത്തൽ. പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും അന്ന് ഇ.ഡി. സംഘം പരിശോധിച്ചിരുന്നു. ഇതും വീണയുടെ പേരിലാണെന്നാണ് സൂചന. ഇ.ഡി. മരവിപ്പിച്ച സ്വത്തിൽ വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ 15.57 ലക്ഷവും എക്സാലോജിക്കിന്റെ 27,585 രൂപയുമുണ്ട്. കഴിഞ്ഞയാഴ്ച സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ബാങ്ക് ലോക്കറിൽനിന്ന് ഒരു കിലോഗ്രാമിലേറെ സ്വർണാഭരണങ്ങളും ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതും മരവിപ്പിച്ചിട്ടുണ്ട്. കണ്ടുകെട്ടലിന് ഇ.ഡി. ഉന്നതരുടെ അനുമതിക്കായി അതിവേഗമാണ് ഫയൽ നീക്കങ്ങൾ.

വീണ കരിമണൽ കമ്പനി ഉൾപ്പെടെ അനവധി നിരവധി പേരിൽ നിന്ന് മാസപ്പടിയും കോഴയും വാങ്ങി സ്വദേശത്തും വിദേശത്തും നിക്ഷേപം നടത്തിയെന്നതിൽ സംശയമില്ല. അന്വേഷണ സംഘം വ്യക്തമായ തെളിവുകൾ ഇതിനായി കണ്ടെത്തി കോടതിയിൽ നിരത്തുകയും ചെയ്യും. സിഎംആർഎല്ലിൽനിന്നു മകൾ വീണ വഴി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയത്.

പിണറായിക്കും മുഹമ്മദ് റിയാസിനും വീണയ്ക്കും എതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. ഡിജിപി ഈ കത്ത് സർക്കാരിനു കൈമാറിയതോടെ നിയമോപദേശം തേടാനായിരുന്നു സർക്കാർ തീരുമാനം. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെയുള്ള അന്വേഷണം ആവും നടത്തുകയെന്നാണു റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസിൽ ഇ.ഡി നടത്തിയ അന്വേഷണത്തിലാണ് സിഎംആർഎല്ലിൽനിന്നു വീണ വഴി പിണറായി വിജയൻ പണം കൈപ്പറ്റിയെന്നു കണ്ടെത്തിയത്.

കൈക്കൂലിപ്പണം ഹവാല ഇടപാടുകൾ വഴി വീണയും റിയാസും വിദേശത്തേക്കു കടത്തിയെന്നും ഇ.ഡി കണ്ടെത്തി. വീണയുടെ കൈപ്പടയിൽ എഴുതിയ കുറിപ്പുകളും ഇ.ഡി കണ്ടെത്തിയിരുന്നു. മുൻമന്ത്രി മുഹമ്മദ് റിയാസ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഹവാല ഇടപാട് നടത്തിയതെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. കത്തു നൽകിയത്. പിണറായി വിജയനെ വെള്ളപൂശാനായി കൈപ്പുസ്തകം തയാറാക്കി വീടുകളിൽ വിതരണം ചെയ്യാൻ സിപിഎമ്മിലെ പിണറായി പക്ഷം തയാറായി വരുമ്പോഴാണ് ഇപ്പോഴത്തെ ഇരുട്ടടി. കൈപ്പുസ്തകം ഇറങ്ങിവരുന്നതിനു മുൻപുതന്നെ പിണറായി അകത്താകുമെന്നതാണ് നിലവിലെ സാഹചര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (5 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (9 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (2 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (2 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (3 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (3 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends