Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

വാഹന പ്രേമികളെ ഞെട്ടിച്ചു ! ; മസെരാട്ടിയുടെ പുതിയ എസ്യുവി ഇന്ത്യൻ വിപണിയിലേക്ക് ; എക്‌സ്‌ഷോറൂം വില 1.45 കോടി രൂപ

30 JANUARY 2018 07:13 PM IST
മലയാളി വാര്‍ത്ത

മസെരാട്ടിയുടെ പുതിയ എസ്യുവി ലെവന്റെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 1.45 കോടി രൂപയാണ് ലെവന്റെ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്‌പോര്‍ട് എന്നീ വേരിയന്‍റുകളിലാണ് ലെവന്‍റെ എത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ എസ്യുവി സമര്‍പ്പണമാണ് ലെവന്റെ.

ഇന്ത്യയില്‍ ഡീസല്‍ പരിവേഷത്തില്‍ മാത്രമാണ് ലെവന്റെ എത്തുന്നത്. എന്നാല്‍, രാജ്യാന്തര വിപണികളില്‍ 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ ലെവന്റെ ലഭ്യമാണ്.

271 bhp കരുത്തും 600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനാണ് മസെരാട്ടി ലെവന്റെയുടെ പവര്‍ഹൗസ്. ഗില്‍ബി, ക്വാത്രോപോര്‍ത്തെ മോഡലുകളും ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്. ലെവന്റെയില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നതും. കേവലം 6.9 സെക്കന്‍ഡുകള്‍ കൊണ്ടു തന്നെ പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ലെവന്റെയ്ക്ക് സാധിക്കും.

മണിക്കൂറില്‍ 230 കിലോമീറ്ററാണ് ഉയർന്ന വേഗത. ഓട്ടോ നോര്‍മല്‍, ഓട്ടോ സ്‌പോര്‍ട്, ഓട്ടോ-മാനുവല്‍, ഓട്ടോ ഓഫ്-റോഡ് എന്നീ ഡ്രൈവിങ് മോഡുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഡ്രൈവ് മോഡുകളെ അടിസ്ഥാനപ്പെടുത്തി ശബ്ദം മാറുന്ന 'ആക്ടിവ് സൗണ്ട്' എക്സ്ഹോസ്റ്റും എസ്യുവിയില്‍ ഓപ്ഷനലായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ലഭ്യമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ടോർക് വെക്ടറിംഗ് ചാസി, ഹൈഡ്രോളിക് സ്റ്റീയറിംഗ്, Q4 ഓള്‍-വീല്‍-ഡ്രൈവ് സംവിധാനം, പ്രീമിയം ലെതര്‍ എന്നിവയാണ് പ്രധാനപ്പെട്ട സവിശേഷതകൾ. അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റം പാക്കേജാണ് ലെവന്‍റെയുടെ സുരക്ഷ ഉറപ്പാക്കുന്നത്. ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്നീഷന്‍, ഹൈവേ അസിസ്റ്റ്, ആക്ടിവ് ബ്ലൈന്‍ഡ് സ്‌പോട് അസിസ്റ്റ് എന്നിവ സുരക്ഷ പാക്കേജിൽ ഉൾപ്പെടും.

ഹൈവേ അസിസ്റ്റ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്ടിവ് ബ്ലൈന്‍ഡ് സ്‌പോട് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്നീഷന്‍ എന്നിവ അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റത്തിന്റെ ഭാഗമാണ്.

വീഡിയോ കാണൂ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (8 minutes ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (19 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (29 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (38 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (50 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (6 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (6 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (7 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (8 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (10 hours ago)

Malayali Vartha Recommends