Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാങ്ങി മൂന്നാം മണിക്കൂറിൽ കാറിന്റെ ടയർ ഊരിത്തെറിച്ചു; ' ജീപ്പ് ' കോമ്പസ്സിൽ ഗുരുതരമായ സുരക്ഷാപിഴവ്

01 FEBRUARY 2018 08:04 PM IST
മലയാളി വാര്‍ത്ത

വിപണിയിൽ വാഹന പ്രേമികളുടെ ശ്രദ്ധയാകർഷിച്ച ഒരു ബ്രാൻഡ് ആണ് ' ജീപ്പ് '. ഏഴുപത് ലക്ഷം രൂപയ്ക്ക് താഴെ മോഡലുകളെ അവതരിപ്പിച്ച ചരിത്രം ജീപ്പിനില്ല. എന്നാൽ ' കോമ്പസ് ' എന്ന മോഡലിലൂടെ ജീപ്പ് തന്റെ സ്ഥാനം ഊന്നിയുറപ്പിക്കുകയാണുണ്ടായത്.

ജീപ് ഒരുക്കുന്ന സുരക്ഷയില്‍ വിശ്വാസമര്‍പ്പിച്ചാണ് ജയന്ത ഫുകന്‍ എന്ന ഉപഭോക്താവ് കഴിഞ്ഞ ദിവസം കോമ്പസിനെ സ്വന്തമാക്കിയത്. ഒരുപാടു നാളുകളുടെ കാത്തിരിപ്പിന് ശേഷം കോമ്പസിന്റെ വളയത്തില്‍ പിടിമുറുക്കിയപ്പോള്‍ അസം സ്വദേശിയായ ജയന്ത ഫുകന് എന്തെന്നില്ലാത്ത സന്തോഷവും തോന്നി.

പക്ഷെ ജയന്ത ഫുകന്റെ സന്തോഷനിമിഷങ്ങള്‍ ഏറെനേരം നീണ്ടുനിന്നില്ല. ഇന്നലെ ഗുവാഹത്തിയിലെ മഹേഷ് മോട്ടോര്‍സില്‍ നിന്നുമാണ് ജയന്ത ഫുകന്‍ എന്ന ഉപഭോക്താവ് പുതിയ ജീപ് കോമ്പസിന്റെ ഡെലിവറി സ്വീകരിച്ചത്.

സ്വന്തമാക്കി മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ജയന്ത ഫുകന്റെ കോമ്പസ് എസ്‌യുവി വഴിക്കായി. ഓടിക്കൊണ്ടിരിക്കവെ ഇടത് മുന്‍ടയര്‍ ഊരി തെറിച്ചതാണ് സംഭവം.

കാറില്‍ നിന്നും ഡ്രൈവ് ഷാഫ്റ്റ് പുറത്തേക്ക് ഇളകി വന്നതോടെ ടയര്‍ പുറത്തേക്ക് തെറിക്കുകയായിരുന്നു. വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടങ്ങളിലേക്ക് ഈ സംഭവം നയിച്ചില്ലെന്ന് ജയന്ത ഫുകന്‍ സാക്ഷ്യപ്പെടുത്തി.

ഗുരുതരമായ സുരക്ഷാപിഴവാണ് ജീപിന്റെ ഭാഗത്തു നിന്നും സംഭവിച്ചത്. ജീപ്പ് കോമ്പസ്സിന്റെ ഇന്ത്യയിലെ വില 15 ലക്ഷം രൂപയാണ്. കാറുകളുടെ വില കുറയ്ക്കുന്നതിന് വേണ്ടി വന്‍കിട കമ്പനികള്‍ സുരക്ഷയുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ നടത്തുന്നു. കേവലം 172 കിലോമീറ്റര്‍ ഓടിയപ്പോഴേക്കും കോമ്പസിന്റെ ടയര്‍ പുറത്ത് ഊരി വന്ന സംഭവം നിര്‍മ്മാതാക്കളുടെ തനിനിറം പുറത്ത് കൊണ്ടു വന്നിരിക്കുകയാണെന്ന് ഉപഭോക്താവ് തുറന്നടിച്ചു.

കേടായ പുത്തന്‍ കോമ്പസിന്റെ ചിത്രങ്ങള്‍ ഉപഭോക്താവ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ചിത്രങ്ങള്‍ പ്രകാരം ഇടത് മുന്‍ വീലിന്റെ ബോള്‍ ജോയിന്റ് തകര്‍ന്നതാണ് ടയര്‍ ഊരി പുറത്തു വരാന്‍ കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (20 minutes ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (1 hour ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (1 hour ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (1 hour ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (2 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (2 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (2 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (3 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (3 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (3 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (4 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (4 hours ago)

Malayali Vartha Recommends