Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

" ആനയെ പോറ്റുന്നത് നിര്‍ത്തൂ " ; വീണ്ടും ബുള്ളറ്റിനെ ആനയോടുപമിച്ച് ബജാജിന്റെ പരസ്യം

04 FEBRUARY 2018 05:33 PM IST
മലയാളി വാര്‍ത്ത

വാഹന രംഗത്ത് നിര്‍മ്മാതാക്കള്‍ തമ്മില്‍ മത്സരം പതിവാണ്. ഒരു കമ്പനി പുതിയ മോഡലിറക്കിയാല്‍ അതിനെ വെല്ലുന്ന അല്ലെങ്കില്‍ അതേ മോഡല്‍ വാഹനം ഇറക്കിയാണ് മത്സരം മുറുക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി നേരത്തെ പൊങ്കാലകള്‍ ഏറ്റുവാങ്ങിയ ബജാജ് വീണ്ടും പരസ്യവുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ഒന്നല്ല, മൂന്ന് പരസ്യങ്ങളാണ് ബുള്ളറ്റിനെ കളിയാക്കാനായി പുറത്തിറക്കിയിരിക്കുന്നത്. ബുള്ളറ്റ് കൈകാര്യം ചെയ്യാനുള്ള പ്രയാസവും ബ്രേക്കിലെ പോരായ്മയും രാവിലെ സ്റ്റാര്‍ട്ടാകാനുള്ള ബുദ്ധിമുട്ടുമാണ് പരസ്യത്തിലെ വിഷയങ്ങള്‍.

മൂന്ന് അവസരത്തിലും ബജാജ് ഡോമിനാര്‍ എങ്ങനെ പെരുമാറുമെന്നും പരസ്യത്തില്‍ കാണാം.ആനകളെയാണ് ഇത്തവണയും ബുള്ളറ്റിനെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജ് പരോക്ഷമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ കളിയാക്കിയത്. ബുള്ളറ്റിന്റെ ഐക്കണിക് എന്‍ജിന്‍ ശബ്ദം അതേപടി പകര്‍ത്തിയാണ് ഇത്തവണയും ചിത്രീകരിച്ചിരിക്കുന്നത്.

ആനയുടെ തലയെടുപ്പിലും ലുക്കിലും നിവര്‍ന്നിരിക്കുന്ന യാത്രക്കാര്‍. പശ്ചാത്തലത്തില്‍ എന്‍ഫീല്‍ഡിന്റെ കുടുകുടു ശബ്ദം. കയറ്റത്തിലും വളവുകളിലും തളര്‍ന്നു നില്‍ക്കുന്ന ആനകള്‍ക്കിടയിലൂടെ ഡോമിനാര്‍ അനായാസമായി കയറി പോകുന്നു. ഇത് ആരാധകരെ ചൊടിപ്പിച്ചു കഴിഞ്ഞു.

മുൻപും ഇത്തരത്തിലുള്ള പരസ്യങ്ങൾ ഇറക്കിയിരുന്നുവെങ്കിൽ പോലും എന്‍ഫീല്‍ഡിനെ വെല്ലാന്‍ പറ്റുന്ന മാര്‍ക്കറ്റ് ഇതുവരെ ഡോമിനാറിന് ലഭിച്ചിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (31 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (32 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (38 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (44 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (48 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (53 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (58 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends