Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് ശാസ്ത്രലോകത്തെ വിസ്മയ നേട്ടം ! ; റോഡിലും ആകാശത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന കാർ പുറത്തിറങ്ങി

12 MARCH 2018 03:34 PM IST
മലയാളി വാര്‍ത്ത

റോഡിലും ആകാശത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളുടെ കണ്ടുപിടുത്തങ്ങൾ പുരോഗമിക്കവേ ഡച്ച്‌ കമ്പനിയായ പാല്‍ വി ഇന്റർനാഷണൽ തങ്ങളുടെ സുവർണ്ണ നേട്ടം പ്രദർശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന വാഹന പ്രദര്‍ശന മേളയിലാണ് പറക്കും കാറിനെ കമ്പനി അവതരിപ്പിച്ചത്.

'ലിബര്‍ട്ടി പയനിയര്‍ എഡിഷന്‍' എന്ന പറക്കും കാർ ഒരു ചരിത്രമാകുമെന്നത് തീർച്ചയാണ്. റോഡിലൂടെയുള്ള ഓട്ടത്തിനുള്ള എന്‍ജിന് 99 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി വേഗം 161 കിമീ/ മണിക്കൂര്‍. ഒമ്പത് സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കി.മി വേഗമെടുക്കാന്‍ ശേഷിയുണ്ട് ഈ വിരുതന്. പറക്കാന്‍ ഉപയോഗിക്കുന്ന എന്‍ജിന് 197 ബിഎച്ച്പിയാണ് കരുത്ത്. വായുവില്‍ 3500 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ ലിബര്‍ട്ടിയ്ക്ക് കഴിയും. വായുവിലെ പരമാവധി വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍.

മുന്നില്‍ ഒന്നും പിന്നില്‍ രണ്ടും ചക്രങ്ങളുള്ള ലിബര്‍ട്ടിയില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. റോട്ടോര്‍ ബ്ലേഡുകള്‍ വാഹനത്തിനു മുകളിലായി മടക്കി വച്ചിരിക്കുന്നു. ഗൈറോകോപ്റ്റര്‍ എയര്‍ക്രാഫ്ട് ഘടനയാണ് ലിബര്‍ട്ടിയ്ക്ക്. രണ്ട് എന്‍ജിനുകളുണ്ട്. ഇതില്‍ ഒന്ന് റോഡിലൂടെയുള്ള ഓട്ടത്തിനും മറ്റൊന്ന് പറക്കിലിനും ഉള്ളതാണ്. ടൈറ്റാനിയം, അലുമിനിയം, ഫൈബര്‍ എന്നിവ കൊണ്ടാണ്ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത്.

680 കിലോഗ്രാം ഭാരമുള്ള ഹെലികാറിന് 30 മീറ്റര്‍ റണ്‍വേ മാത്രം മതി പറന്നുയരാന്‍. ആറ് വര്‍ഷത്തെ പരീക്ഷണമാണ് ഇതിന് പിന്നിലെന്ന് കമ്പനി പറയുന്നത്.

ഹെലികോപ്റ്ററിന്റെ പോലെയുള്ള, മുകളിലെ റോട്ടോര്‍ ബ്ലേഡുകള്‍ക്ക് എന്‍ജിന്‍ കരുത്ത് നല്‍കുന്നില്ല. വായു പ്രവാഹത്തിന്റെ ശക്തിയാല്‍ കറങ്ങുന്ന റോട്ടോര്‍ ബ്ലേഡുകളാണ് വാഹനത്തെ ഉയര്‍ത്തുന്നത്. എന്‍ജിന്‍ കരുത്ത് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പിന്നിലെ പ്രൊപ്പല്ലര്‍ ആണ് പറക്കലിനു വേണ്ട തള്ളല്‍ നല്‍കുക.
കാര്‍ രൂപത്തില്‍ നിന്ന് ചെറു വിമാനമായി ലിബര്‍ട്ടിയെ മാറ്റാനും തിരികെ പൂര്‍വസ്ഥിതിയിലാക്കാനും അഞ്ച് മുതല്‍ 10 മിനിറ്റ് വരെ സമയം മതി.

പറക്കുംകാർ ആളൊരു വിരുതാനാണെങ്കിലും വിലയിലും ഒട്ടും മോശമല്ല. ഏകദേശം 3,00,000 പൗണ്ട് (ഇന്ത്യൻ രൂപ ഏകദേശം 3 കോടി രൂപ) യാണ് ഹെലി കാറിന്റെ വില. അടുത്ത വര്‍ഷത്തോടെ പറക്കും കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വീഡിയോ കാണാം... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (14 minutes ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (17 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (23 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (14 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (16 hours ago)

Malayali Vartha Recommends