Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഗീതപ്രേമികൾക്കൊരു സന്തോഷവാർത്ത ! ; ജെ.ബി.എല്‍ ന്റെ ഏറ്റവും പുതിയ വയര്‍ലെസ് സ്പീക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു

19 MARCH 2018 08:36 PM IST
മലയാളി വാര്‍ത്ത

സാംസങ് ഉടമസ്ഥതയിലുള്ള ഹര്‍മണ്‍ ഇന്റര്‍നാഷണല്‍ ജെ.ബി.എല്‍ ന്റെ ഏറ്റവും പുതിയ വയര്‍ലെസ് സ്പീക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴുത്തില്‍ ഘടിപ്പിക്കാവുന്ന തരത്തിലുള്ള ജെ.ബി.എല്‍ സൗണ്ട് ഗിയറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

ചെവിയില്‍ ഘടിപ്പിക്കുക, കൊണ്ടു നടക്കുക എന്നീ ബുദ്ധിമുട്ടുകള്‍ പുതിയ മോഡലിനെ അലട്ടുന്നില്ല എന്നത് തന്നെയാണ് ഇതിനെ മികച്ചതാക്കുന്നത്. 14,999 രൂപയാണ് ജെ.ബി.എല്‍ സൗണ്ട് ഗിയറിന്റെ ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന വില.

ഓണ്‍ലൈനായും, ഓഫ് ലൈനായും സ്പീക്കര്‍ ലഭ്യമാണ്. ഹര്‍മണിന്റെ ഇകൊമേഴ്സ് സൈറ്റിലും സ്പീക്കര്‍ ലഭ്യമാണ്. ഇങ്ങനെ വാങ്ങുന്നവര്‍ക്ക് 13,999 രൂപയ്ക്ക് ജെ.ബി.എല്‍ സൗണ്ട് ഗിയര്‍ ലഭിക്കും.

ഓരോ നേര്‍ത്ത ശബ്ദം പോലും വ്യക്തതയോടെ കേള്‍ക്കാനാകും. അതോടൊപ്പം ഇരട്ട മൈക്രോഫോണ്‍ കോണ്‍ഫറന്‍സിംഗ് സംവിധാനത്തോടെയാണ് സൗണ്ട് ഗിയറിന്റെ നിര്‍മ്മാണം. മാത്രമല്ല പുറമേ നിന്നുള്ള വേണ്ടാത്ത ശബ്ദങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും ഇ മോഡലിലുണ്ട്.

ഇക്കോ നിയന്ത്രിക്കാന്‍ ഇക്കോ കൗണ്‍സിലിംഗ് മൈക്കും കഴുത്തില്‍ ഘടിപ്പിക്കുമ്പോൾ കൃത്യതയോടെ ഇരിക്കാനായി ആന്റി സ്ലിപ്പ് റബ്ബർ തുടങ്ങിയ ഫീച്ചേഴ്സും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 350 ഗ്രാം മാത്രമാണ് ജെ.ബി.എല്‍ സൗണ്ട് ഗിയറിന്റെ ഭാരം.

സ്മാര്‍ട്ട് ഫോണോ, ടാബ്ലെറ്റോ ബ്ലൂടൂത്ത് ഉപയോഗിച്ച്‌ സ്പീക്കറിലേയ്ക്ക് ബന്ധിപ്പിക്കുക മാത്രമാണ് വേണ്ടത്. ശേഷം അതില്‍ പ്രവര്‍ത്തിക്കുന്ന എന്തായാലും സ്പീക്കറിലൂടെ കേള്‍ക്കാനാകും. വെര്‍ച്ച്‌വല്‍ റിയാലിറ്റി (വി.ആര്‍) യും ഈ സ്പീക്കറില്‍ പിന്തുണയ്ക്കും.

800 മില്ലി ആംപെയറാണ് സ്പീക്കറില്‍ ഉപയോഗിച്ചിരിക്കുന്ന ബാറ്ററിയുടെ കരുത്ത്. ഏകദേശം 6 മണിക്കൂറിന്റെ പ്ലേബാക്ക് സമയവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

Malayali Vartha Recommends