Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്മാര്‍ട്ട് സ്പീക്കറുകള്‍ രംഗത്തിറക്കി ഗൂഗിൾ; കുഞ്ഞൻ മോഡലുകൾ ആമസോൺ സ്മാര്‍ട്ട് സ്പീക്കറുകളെ ലക്ഷ്യ വച്ച്

11 APRIL 2018 08:34 PM IST
മലയാളി വാര്‍ത്ത

ഗൂഗ്ളിലിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങളായ ഹോം മിനി സ്മാര്‍ട്ട് സ്പീക്കറുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. ഗൂഗിള്‍ ഹോം, ഹോം മിനി എന്നിങ്ങനെയാണ് രണ്ടു മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഇരു മോഡലുകളും ഗൂഗിൾ അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടിലൂടെ എക്‌സ്‌ക്ലൂസീവായിട്ടാകും ഗൂഗിള്‍ സ്പീക്കറുകളുടെ വില്‍പ്പന. അധികം താമസിക്കാതെ ഷോപ്പുകള്‍ വഴിയും സ്പീക്കറുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് സൂചന.

ഇന്ത്യയില്‍ ഗുഗിള്‍ പ്ലേ മ്യൂസിക്, യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ്, സാവന്‍, ഗാനാ, ഉള്‍പ്പടെയുള്ളവ സ്പീക്കര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല ഈ വര്‍ഷം അവസാനത്തോടെ ഗൂഗിള്‍ സ്പീക്കറില്‍ ഇംഗ്ലീഷിന് പുറമേ ഹിന്ദിയും സപ്പോര്‍ട്ട് ചെയ്യും.

വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ഫീച്ചറുകൾ കൊണ്ട് ഇവാൻ വിരുത നാണ്. 2 ഇഞ്ച് റിയറും , 2 ഇഞ്ച് പാസ്സീവ് റേഡിയേറ്ററുമുള്ള ഹൈ എസ്‌കര്‍ഷന്‍ സ്പീക്കറാണ് ഗൂഗിള്‍ ഹോം മോഡലുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. മുകള്‍ ഭാഗത്തായി ടച്ച്‌ സര്‍ഫസുണ്ട്. സ്പീക്കര്‍ പ്രവര്‍ത്തിപ്പിക്കാനും, നിയന്ത്രിക്കാനുമെല്ലാം ടച്ച്‌ സര്‍ഫസ് ഉപയോഗിക്കാം. മാത്രമല്ല ഗൂഗിള്‍ അസിസ്റ്റ് പ്രവര്‍ത്തിപ്പിക്കാനും ഇതിനെ പ്രയോജനപ്പെടുത്താം.

വളരെ ദൂരെ നിന്നുള്ള ശബ്ദം വരെ തിരിച്ചറിയാനുള്ള വോയിസ് റെക്കഗ്‌നിഷന്‍ മൈക്കാണ് ഗൂഗിള്‍ ഹോം സ്പീക്കറുകളുടെ ഇരു മോഡലുകളിലും ഉപയോഗിച്ചിട്ടുള്ളത്. മുകള്‍ ഭാഗത്തു തന്നെയാണ് മൈക്കും ഘടിപ്പിച്ചിട്ടുള്ളത്. പിന്‍ഭാഗത്തായി മൈക്ക് മ്യൂട്ട് ബട്ടണും, പവര്‍ സ്റ്റാറ്റസ് ലൈറ്റ് ഇന്‍ഡിക്കേറ്ററും ഉണ്ട്. മുകളിലെ ടച്ച്‌ പാഡ് ഭാഗത്തും വിവിധ നിറങ്ങളിലുള്ള ലൈറ്റുണ്ട്.

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റം മുതല്‍ മുകളിലോട്ടുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പുകളും ഇതില്‍ ഘടിപ്പിക്കാം. കൂടാതെ ഐ.ഒ.എസ് 9.1 മുതലുള്ള ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയും സപ്പോര്‍ട്ട് ചെയ്യും.

ഇന്റര്‍നെറ്റ് കണക്‌ട് ചെയ്യുകയാണെങ്കില്‍ 2.4 ജിഗാഹെര്‍ട്‌സ് മുതല്‍ 5 ജിഗാഹെര്‍ട്‌സ് വരെ സ്പീഡ് ഹോം സ്പീക്കര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വൈഫൈ, ബ്ലൂടൂത്ത് കണക്ടീവിറ്റിയും ഗൂഗിള്‍ ഹോം സ്പീക്കറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

142.8 മില്ലീമീറ്റര്‍ ഉയരവും, 96.44 മില്ലീമീറ്റര്‍ വ്യാപ്തവും മാത്രമുള്ള കുഞ്ഞന്മാരാണ് ഇരു മോഡലുകളും. 477 ഗ്രാമാണ് ഭാരം. 9,999 രൂപയാണ് ഇന്ത്യയിലെ വില. ആമസോണിന്റെ എക്കോ സ്മാര്‍ട്ട് സ്പീക്കറുകളെ ലക്ഷ്യമിട്ടാണ് ഗൂഗിളിന്റെ വരവ്. അതുകൊണ്ടുതന്നെ എക്കോ സ്മാര്‍ട്ട് സ്പീക്കറിന്റെ അതെ വിലയ്ക്ക് തന്നെയാണ് ഗൂഗിള്‍ ഹോം സ്പീക്കറുകളുടെയും വില.

വീഡിയോ കാണാം....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (4 minutes ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (36 minutes ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (58 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (1 hour ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (1 hour ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (1 hour ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (1 hour ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (2 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (2 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (3 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (3 hours ago)

ഇന്ത്യൻ തീരം ലക്ഷ്യമാക്കി കുതിക്കുന്നു... ചൈനയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണ ടാങ്കർ യാത്രമധ്യേ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു...  (3 hours ago)

പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം...ഒരു മരണം  (3 hours ago)

  സർക്കാർ ജീവനക്കാരുടെ വേഷവിധാനത്തിലും പെരുമാറ്റച്ചട്ടത്തിലും കർശന നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

Malayali Vartha Recommends