സംസ്ഥാനത്തെ നാലു സർക്കാർ ലോ കോളേജുകളിലും സ്വാശ്രയ കോളേജുകളിലും ഇന്റർഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ ബി കോഴ്‌സിലെ പ്രവേശനത്തിന്അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാനത്തെ നാലു സർക്കാർ ലോ കോളേജുകളിലും സ്വാശ്രയ കോളേജുകളിലും ഇന്റർഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ ബി കോഴ്‌സിലെ പ്രവേശനത്തിന്അപേക്ഷ ക്ഷണിക്കുന്നു .തിരുവനന്തപുരം,എറണാകുളം,തൃശൂർ ,കോഴിക്കോട് സർക്കാർ ലോ കോളേജുകളിൽ ഓരോന്നിനും 80 സീറ്റുണ്ട് .17 സ്വകാര്യസ്വശ്രയ കോളേജുകളിലായി 915 സീറ്റും ഉണ്ട് .
അംഗീകൃത ബോർഡിൽ നിന്നും കുറഞ്ഞത് 45 ശതമാനം മാർക്കോടെ ഹയർസെക്കണ്ടറി /പ്ലസ് ടു/ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.ഡിസ്റ്റന്റ്സ് /കറസ്പോണ്ടൻസ് കോഴ്സ് വഴി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം .അടിസ്ഥാന യോഗ്യതയില്ലാതെ,പ്ലസ് ടു യോഗ്യതയോ ഉയർന്ന യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ കഴയില്ല .
അപേക്ഷകർക്ക് 2018 ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയാക്കണം ഉയർന്ന പ്രായപരിധി സുപ്രീം കോടതി വിധിക്കു വിധേയമാകും .
തിരുവനന്തപുരം,എറണാകുളം,തൃശൂർ ,കോഴിക്കോട് കേന്ദ്രങ്ങളിൽ ജൂലൈ 29 ന് രാവിലെ 10 മുതൽ 12 .30 വരെ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ് .
അപേക്ഷ www .cee .kerala .gov .in എന്ന വെബ്സൈറ്റ് വഴി ജൂലായ് 6 ന് വൈകിട്ട് 5 മണി വരെ നൽകാം . അപേക്ഷ ഫീസ് ജനറൽ വിഭാഗക്കാർക്ക് 600 രൂപയുംഎസ് സി എസ് ടി വിഭാഗക്കാർക്ക്300 രൂപയുമാണ് .നേടി ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ തുക ഓൺലൈനായി അടയ്ക്കാം .അല്ലെങ്കിൽ ഓൺലൈൻ അപേക്ഷ നൽകുമ്പോൾ ,ഡൌൺലോഡ് ചെയ്തെടുക്കാവുന്ന ഇ ചലാൻ ഉപയോഗിച്ച് പണമായി,കേരളത്തിലെ തെരെഞ്ഞെടുത്ത ഹെഡ് /സബ് പോസ്റ്റ് ഓഫീസിൽ അടയ്ക്കാം .അപേക്ഷ പ്രിന്റ് ഔട്ട് എവെടിക്കും അടയ്‌ക്കേണ്ടതിലല്ല .
പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിൽ നിന്നും ജൂലൈ 20 മുതൽ ഡൌൺലോഡ് ചെയ്യാം .കൂടുതൽ വിവരങ്ങൾക്ക് www .cee .kerala .gov .in
https://www.facebook.com/Malayalivartha