സെൻട്രൽ റെയിൽവേയിൽ 2583 അപ്രന്റിസ് ഒഴിവുകൾ: ജൂലെെ 25 ന് മുൻപ് അപേക്ഷിക്കണം

മുംബെെ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേ വിവിധ സ്റ്റേഷൻ/ വർക്ക്ഷോപ്പുകളിൽ വിവിധ ട്രേഡുകളിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലെെനായി ആണ് അപേക്ഷിക്കേണ്ടത് .
2573 ഒഴിവുകളുണ്ട്. ഒരു വർഷമാണു പരിശീലനം .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലെെ 25.
ഒഴിവുകളുള്ള വിവിധ ട്രേഡുകൾ ഇനി പറയുന്നവയാണ്.
ഫിറ്റർ, വെൽഡർ(ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർപെന്റർ, പെയിന്റർ(ജനറൽ), ടെയ്ലർ(ജനറൽ), ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, PASAA, മെക്കാനിക് ഡീസൽ, ലബോറട്ടറി അസിസ്റ്റന്റ്(സിപി), ഇൻസ്ട്രമെന്റ് മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ(ആർമേച്ചർ), മെക്കാനിക് മെഷീൻ ടൂൾസ് മെയിന്റനൻസ്, ടൂൾ ആൻഡ് ഡെെ മേക്കർ, മെക്കാനിക്(മോട്ടോർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ് എന്നീ ട്രേഡുകളിലാണ് ഒഴിവ്.
യോഗ്യത:
കുറഞ്ഞത് മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം (10+ 2 പരീക്ഷാരീതി) കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്സിവിടി) ഉണ്ടായിരിക്കണം
പ്രായം: 2018 ജൂലെെ ഒന്നിന് 15 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്
പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവ് ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം.
തെരഞ്ഞെടുപ്പ്: യോഗ്യത പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. വെെദ്യപരിശോധനയും ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും.
അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് /ഇന്റർനെറ്റ് ബാങ്കിങ് /എസ്ബിഐ ചലാൻ മുഖേന ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സെെറ്റ് കാണുക. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് അപേക്ഷാ ഫീസില്ല.
അപേക്ഷിക്കേണ്ടവിധം: www.rrccr. com എന്ന വെബ്സെെറ്റ് മുഖേന ഒാൺലെെൻ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥികൾ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് JPG/JPEG ഫോർമാറ്റിലാക്കി വേണം അപ്ലോഡ് ചെയ്യാൻ അപേക്ഷകർക്ക് ഇ-മെയിൽ ഐഡി നിർബന്ധമായും ഉണ്ടായിരിക്കണം.
ഒാൺലെെൻ അപേക്ഷാഫോം പ്രിന്റൗട്ട് അപേക്ഷകർ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും. ഒരു ക്ലസ്റ്ററിലേക്ക് മാത്രം അപേക്ഷിക്കുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക
https://www.facebook.com/Malayalivartha