മദ്രാസ് സർവകലാശാലയിൽ മലയാളം എം.എ., എം.ഫിൽ

ചെന്നൈ: മദ്രാസ് സര്‍വകലാശാല മലയാളം വകുപ്പില്‍ എം.എ, എം.ഫില്‍, സര്‍ട്ടിഫിക്കറ്റ് (റഗുലര്‍) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 19 ആണ്. www.unom.ac.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാഫീസായ 300 രൂപ ഓണ്‍ലൈനില്‍ അടയ്ക്കാം അല്ലെങ്കില്‍, 'രജിസ്ട്രാര്‍, യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ്, ചെന്നൈ 600005' എന്ന പേരില്‍ എടുത്ത ഡി.ഡി. അപേക്ഷാഫോറത്തോടൊപ്പം അയച്ചാലും മതി.
ഓണ്‍ലൈനില്‍ പൂരിപ്പിച്ച അപേക്ഷയുടെ കോപ്പി, ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മലയാളം, മദ്രാസ് യൂണിവേഴ്‌സിറ്റി, മറീന കാമ്പസ്, ചെന്നൈ 600005 എന്ന വിലാസത്തില്‍ 19/6/2017 നകം കിട്ടത്തക്കവണ്ണം പോസ്റ്റലായി അയക്കുക. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക്: 09444514381, 09790257674.
http://egovernance.unom.ac.in/CBCSAPPLICATION/index.aspx.
https://www.facebook.com/Malayalivartha