ഡാറ്റ അനലിറ്റിക്‌സ് രംഗത്ത് തൊഴിൽ അവസരങ്ങൾ കൂടുന്നു

ഐബിഎം സര്‍വേപ്രകാരം ഡേറ്റ അനലിറ്റിക്സ് രംഗത്തെ തൊഴിലവസരങ്ങളില്‍ 2020 ആകുന്നതോടെ 30 ശതമാനം വര്‍ധനയുണ്ടാകും. ഡേറ്റ സയന്‍സ് പഠനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതും ഈ സാധ്യത തന്നെ. സ്റ്റാറ്റിസ്റ്റിക്സ്, നിര്‍മിതബുദ്ധി, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങി വിവിധ ശാസ്ത്രശാഖകളുടെ സമ്മേളനമാണു ഡേറ്റ അനലിറ്റിക്സ് എന്ന മേഖല .ഈ മേഖല വരും കാലത്തിൽ വലിയ ഒരു തൊഴിൽ അവസരമാണ് നൽകുന്നത്.
ഐഐടികളുള്‍പ്പെടെ പല പ്രമുഖ സ്ഥാപനങ്ങളും കോഴ്സ് തുടങ്ങിയിട്ടുണ്ട്. സ്ഥലവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള ജിയോസ്പേഷ്യല്‍ അനലിറ്റിക്സും ബൂമിങ്ങായ മേഖലയാണ്.
ഈ വിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കുള്ള കോഴ്സാണു തിരുവനന്തപുരം ഐഐഐടിഎം-കെയിലെ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്. ഡേറ്റ അനലിറ്റിക്സ്, ജിയോ സ്പേഷ്യല്‍ അനലിറ്റിക്സ് എന്നിവയിലൊന്നു സ്പെഷലൈസേഷനായി തിരഞ്ഞെടുക്കാം. കോഴ്സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പും അതുവഴി പ്ലേസ്മെന്റ് സാധ്യതകളുമുണ്ട്. ആദ്യബാച്ചിലെ 80 ശതമാനത്തോളം നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കു പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.ഇരു കോഴ്സുകളിലേക്കുമുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി മേയ് 31.
ബിഎസ്‌സി , ബിടെക് ബിരുദധാരികള്‍ക്കാണ് അവസരം. ബിരുദതലത്തില്‍ മാത്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
പ്രവേശനപരീക്ഷ: ജൂണ്‍ 10. ഒരു മണിക്കൂര്‍ പരീക്ഷയില്‍ കംപ്യൂട്ടര്‍ സയന്‍സ്, മാത്‌സ്, ആപ്റ്റിറ്റ്യൂഡ്, പൊതുവിജ്ഞാനം തുടങ്ങിയവയില്‍നിന്ന് 60 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha