ബെംഗലൂരുവിലെ അസിം പ്രേംജി സർവകലാശാലയിൽ 2018-20 വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ ഓഫ് എജ്യുക്കേഷന്‍(എം. എഡ്) കോഴ്‌സിന് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു

ബെംഗലൂരുവിലെ അസിം പ്രേംജി സർവകലാശാലയിൽ 2018-20 വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ ഓഫ് എജ്യുക്കേഷന്‍(എം. എഡ്) കോഴ്‌സിന് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു . വിഷയ വൈദഗ്ധ്യവും വിദ്യാഭ്യാസത്തെ കുറിച്ച് വിമര്‍ശന കാഴ്ചപ്പാടും വിശകലനാത്മക മികവുമുള്ള അധ്യാപക പരിശീലകരെ വാര്‍ത്തെടുക്കുകയാണ് എന്‍സിടിഇ അംഗീകാരമുള്ള ഈ കോഴ്സിന്റെ ലക്ഷ്യം.
ശാസ്ത്ര, ഗണിത വിദ്യാഭ്യാസത്തിനാണ് ശിക്ഷണത്തില്‍ ഊന്നല്‍ നല്‍കുകഎന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം . എല്ലാ സെമസ്റ്ററുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഫീല്‍ഡ് പ്രവര്‍ത്തനങ്ങളുമുണ്ടാകും. അക്കാദമിക രംഗത്തെ വിദഗ്ധരും, അധ്യാപക പരിശീലകരും, ഗവേഷണകരും, അധ്യാപകരും സാമൂഹിക പരിവര്‍ത്തകരും അടങ്ങുന്നതാണ് ഇവിടുത്തെ ഫാക്കല്‍റ്റി അംഗങ്ങള്‍.
പ്രതികൂല ചുറ്റുപാടുകളില്‍ നിന്നു വരുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളുടെ വിദ്യാഭ്യാസം, വരുമാനം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പും മറ്റ് സാമ്പത്തിക സഹായങ്ങളും അസിം പ്രേംജി സര്‍വകലാശാല നല്‍കുന്നുണ്ട്. എന്‍സിടിഇ മാനദണ്ഡം അനുസരിച്ച് താഴെ പറയുന്നവയാണ് എം.എഡ് കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത.
a. ശാസ്ത്ര വിഷയങ്ങള്‍, ഗണിതം, എന്‍ജിനീയറിങ്ങ് എന്നിവയിലൊന്നില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ സര്‍വകലാശാല ബിരുദം.
b. ഗണിതം, ശാസ്ത്രം ഇവ ഓപ്ഷണലായി കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിഎഡ്, ബി.എസ്‌സി.ബിഎഡ്, ബി.എല്‍.എഡ് അല്ലെങ്കില്‍ ബിരുദത്തോടൊപ്പം ഓരോന്നിലും 50 ശതമാനം മാര്‍ക്കോടെ ഡി.ഇല്‍.എഡ് സ്‌കൂള്‍ അധ്യാപന പരിചയമോ ശാസ്ത്ര, ഗണിത വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമോ അധിക യോഗ്യതയാണ്.
യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് ലിങ്കിലൂടെ (www.azimpremjiuniversity.edu.in/M.Ed) വിദ്യാര്‍ത്ഥികള്‍ക്ക് 2018 മെയ് 15നകം അപേക്ഷിക്കാം. 2018 മെയ് 27ന് നടത്തുന്ന പ്രവേശന പരീക്ഷയുടെയും തുടര്‍ന്ന് നടത്തുന്ന അഭിമുഖ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. 2018 ജൂലൈയില്‍ അക്കാദമിക സെഷന്‍ ആരംഭിക്കുകയും ചെയ്യും .
വിലാസം
അസിം പ്രേംജി യൂണിവേഴ്‌സിറ്റി,
പിക്‌സല്‍ പാര്‍ക്ക്, ബി ബ്ലോക്ക്, പിഇഎസ് ക്യാംപസ്,
ഇലക്ട്രോണികസ് സിറ്റി,
ഹൊസൂര്‍ റോഡ്, ബെംഗലൂരു - 560100.
ടോള്‍ഫ്രീ നമ്പര്‍ : 18008432001. ഇമെയില്‍: admissions@apu.edu.in
https://www.facebook.com/Malayalivartha