ജെ.ഇ.ഇ ഫലം ഇന്ന്; പ്ലസ് ടുവിന്റെ മാർക്ക് പരിഗണിക്കില്ല, പ്രതീക്ഷയോടെ വിദ്യാര്‍ത്ഥകള്‍

ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.രാജ്യത്തെ ഐ.ഐ.ടികളിൽ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എൻട്രൻസ് പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ
റാങ്ക് ലിസ്റ്റില്‍ 220,000 വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എഴുതാനുള്ള യോഗ്യത ലഭിക്കും. ഇന്ന് റിസൾട്ട് പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം പ്ലസ് ടുവിന്റെ മാർക്ക് പരിഗണിക്കില്ല എന്ന പ്രത്യേകതകൂടിയുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ്(എന്‍.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി), സെന്‍ട്രലി ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എഫ്.ടി.ഐ), സെല്‍ ഫൈനാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്(എസ്.എഫ്.ഐ) എന്നിവയിലെ പ്രവേശനം ലഭിക്കുന്നത് ജെ.ഇ.ഇ മെയിന്‍ എന്‍ട്രന്‍സ് അടിസ്ഥാനമാക്കിയാണ്.
https://www.facebook.com/Malayalivartha