കംബൈന്‍ഡ് മെഡിക്കല്‍ സര്‍വിസസ് പരീക്ഷ 2018 വിജ്ഞാപനം യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷന് പുറപ്പെടുവിച്ചു

കംബൈന്‍ഡ് മെഡിക്കല്‍ സര്‍വിസസ് പരീക്ഷ 2018 വിജ്ഞാപനം യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷന് പുറപ്പെടുവിച്ചു.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് 15ന് വൈകീട്ട് ആറു മണിവരെ ഈ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.
ജൂലൈയിലായിരിക്കും പരീക്ഷ നടത്തുക. നിലവില്‍ 454 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷയുടെയും വ്യക്തിത്വ മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത:
ഉദ്യോഗാര്‍ഥികള്‍ എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവ വിജയിച്ചിരിക്കണം. അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, പരീക്ഷ ജയിക്കാത്ത പക്ഷം അപേക്ഷ റദ്ദാക്കപ്പെടും.ഉദ്യോഗാര്ഥികര്ക്ക് യു.പി.എസ്.സി വെബ്സൈറ്റായ www.upsconline.nic.in ലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷ ഫീസ്: 400 രൂപ. വനിതകള്‍/ എസ്.സി/എസ്.ടി/അംഗപരിമിതര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഫീസടക്കാം. കൂടാതെ, നെറ്റ് ബാങ്ക് വഴിയോ വിസ/മാസ്റ്റര്‍/റൂപേ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴിയും ഫീസടക്കാം.
https://www.facebook.com/Malayalivartha