ബാങ്കിങ് ടെക്‌നോളജി പഠിക്കൂ; ജോലി ഉറപ്പാക്കാം

ബാങ്കിങ് മേഖലയിൽ സാങ്കേതികവിദ്യയിൽ നിപുണരായ പ്രൊഫഷണലുകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിങ് ടെക്‌നോളജി പി.ജി. ഡിപ്ലോമ ഇൻ ബാങ്കിങ് ടെക്‌നോളജി (പി.ജി.ഡി.ബി.ടി.) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. ഐ.ടി. ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്,ഡേറ്റാബേസ് മാനേജ്‌മെന്റ്, ഇലക്ടോണിക്‌സ് കൊമേഴ്‌സ് ആൻഡ് പേമെന്റ് സിസ്റ്റം, ഇന്റർനെറ്റ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവസാന തീയതി മെയ് 22 ആണ്.
60 ശതമാനം മാർക്കോടെയുള്ള എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് ബിരുദം ആണ് യോഗ്യത. ഡിഗ്രി അവസാന വർഷക്കാർക്കും അപേക്ഷിക്കാം. കാറ്റ്/ജിമാറ്റ്/സിമാറ്റ് ഇവയിലേതിന്റെയെങ്കിലും സ്‌കോർ ആവശ്യമാണ്. ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ഐ.ടി. കമ്പനികൾ എന്നിവിടങ്ങളിൽ പ്ലേസ്‌മെന്റ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് http://idrbt.ac.in/ ൽ ക്ലിക്ക് ചെയ്യുക.
https://www.facebook.com/Malayalivartha