പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ ബുധനാഴ്ച മുതല്‍; ക്ലാസുകൾ ജൂൺ 13 ന്

എസ് എസ് എൽ സി വിജയിച്ചു ഉപരിപഠനത്തിനായി തയ്യാറെടുക്കുന്നവർ അറിയാൻ ഇതാ ചിലത് കുറിക്കുന്നു. ബുധനാഴ്ച മുതൽ പ്ലസ് ഒൺ പ്രവേശനത്തിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ തവണ ഉപയോഗിച്ച പ്രോസ്പെക്ടസിനു മാറ്റമില്ല. 18 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.
എന്നാൽ സി ബി എസ് ഇ റിസൾട്ട് ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാൽ അപേക്ഷ തീയതി നീട്ടുവാനും സാധ്യതയുണ്ട്. എന്തായാലും അക്കാര്യത്തിൽ വ്യക്തത ഒന്നും തന്നെ ഇല്ല. ഹൈക്കോടതി, ബാലാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവയുടെ വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളില്‍ മാറ്റം വരുത്താന്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും തീരുമാനമുണ്ടായില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലും ഏകജാലകം ബാധകമാക്കുന്നതായിരുന്നു പ്രധാന ഭേദഗതി. പത്താം ക്ലാസ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍ഗണന ലഭിക്കില്ല. അത്തരത്തിൽ മുൻഗണന കൊടുക്കേണ്ടതില്ല എന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തവണ മെയിൻ അലോട്ട്മെന്റ് രണ്ടെണ്ണമായി ചുരുക്കിയിട്ടുണ്ട്. ഇവ വേഗത്തിൽ പൂർത്തിയാക്കി ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം. ഒരേ സമയം ആയിരക്കണക്കിന് അപേക്ഷകള്‍ കൈകാര്യം ചെയ്യാവുന്ന രീതിയിൽ സംസ്ഥാന ഐ.ടി മിഷന്റെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഹയര്‍ സെക്കണ്ടറി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജൂൺ 13 നു തന്നെ ക്ലാസ് തുടങ്ങാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha