ഡൽഹി യൂണിവേഴ്സിറ്റിയിൽ 57,000 ബിരുദ സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ

ഡൽഹി യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയ മെയ് 15ന് ആരംഭിക്കും. 57,000 ബിരുദ സീറ്റുകളിലേക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുക. www.du.ac.inഎന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ പ്രക്രിയ പൂർണ്ണമായും ഓൺലൈനിൽ ആയിരിക്കും.
ഇന്ത്യയിലെ സർവകലാശാലകളിൽ ഉന്നത സർവകലാശാലയായി അംഗീകരിക്കപ്പെട്ട ഈ സർവകലാശാല 1922 ലാണ് സ്ഥാപിതമായത്. സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം എന്നീ കോഴ്‌സുകൾക്ക് ഡൽഹി യൂണിവേഴ്സിറ്റി പ്രസിദ്ധമാണ്.
മികച്ച നിലവാരം പുലര്‍ത്തുന്ന ഒട്ടേറെ കോളേജുകള്‍ ഡി.യു വിലുണ്ട്. ഹോണേഴ്സ് കോഴ്സുകളാണ് ഡി.യു വിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. തിരഞ്ഞെടുക്കുന്ന വിഷയത്തിന് പരമാവധി പ്രാധാന്യം നല്‍കുന്നു. നിര്‍ബന്ധിതമായ സബ് പേപ്പറുകള്‍ ഇല്ല. മറിച്ച് ഓരോ സെമസ്റ്ററിലും വിദ്യാര്‍ത്ഥിയുടെ താത്പര്യത്തിനനുസരിച്ച് മറ്റു ഡിപ്പാര്‍ട്മെന്റുകളില്‍ നിന്നും ഇലക്ടീവ് പേപ്പറുകള്‍ എടുത്ത് പഠിക്കാം.
BA (Hons.) / BSc (Hons.) / BCom (Hons.) വിഭാഗങ്ങളിലായി ഒട്ടുമിക്ക വിഷയങ്ങളിലും കോഴ്സുകള്‍ ഉണ്ട്. ഇത് കൂടാതെ BA / BSc / BCom തുടങ്ങിയ സാധാരണ പ്രോഗ്രാം കോഴ്സുകളും ഉണ്ട്.
എഴുപത്തി അഞ്ചോളം വിഷയങ്ങളില്‍ ബിരുദങ്ങള്‍ ലഭ്യമാണ്. എണ്‍പതോളം കോളേജുകളിലായി അന്‍പതിനായിരത്തില്‍പരം സീറ്റുകളും.
താരതമ്യേന ചെറിയ ഫീസ് മാത്രമേ നല്‍കേണ്ടി വരുന്നുള്ളൂ.
ബിരുദ കോഴ്സുകള്‍ക്ക് മികച്ച ഗുണനിലവാരമാണ് ഡി.യു പുലര്‍ത്തുന്നത്.
ഇന്ത്യയിലെ ഏത് സര്‍വകലാശാലയെക്കാളും മികച്ച സിലബസ് ആണ് ഡല്‍ഹി സര്‍വകലാശാലയുടേതെന്ന് പറയാന്‍ സാധിക്കും.
താമസസൗകര്യത്തിനായി കോളേജ്/യൂണിവേര്‍സിറ്റി ഹോസ്റ്റലുകള്‍ ഉണ്ട്.
ഇത് കൂടാതെ ക്യാമ്പസിനടുത്ത് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുന്നവരും പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നവരും ഏറെ ഉണ്ട്. റാഗിംഗ് പോലുള്ള പ്രവണതകള്‍ക്കെതിരെ ശക്തമായ മുന്‍കരുതലുകള്‍ ഉണ്ടാവാറുണ്ട്. പരാതിയുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാവും.
https://www.facebook.com/Malayalivartha