ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്‍റ് ആന്‍ഡ് പഞ്ചായത്തീരാജ് (NIRDPR) റൂറല്‍ മാനേജ്മെന്‍റ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDM-RM) കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്‍റ് ആന്‍ഡ് പഞ്ചായത്തീരാജ് (NIRDPR) റൂറല്‍ മാനേജ്മെന്‍റ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDM-RM) കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു .രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്സാണ്.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും പ്രാബല്യത്തിലുള്ള IIM-CAT XAT MAT ATMA സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2018 ഓഗസ്റ്റ് ഒന്നിന് മുമ്ബായി യോഗ്യതാപരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവരെയും പരിഗണിക്കും.
അപേക്ഷാഫീസ്400 രൂപ. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 15-നകം നല്‍കണം. വാര്‍ഷിക കോഴ്സ് ഫീസ് 1,80,500 രൂപ. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
https://www.facebook.com/Malayalivartha