സര്‍ദാര്‍ പട്ടേല്‍ പോലീസ് യൂണിവേഴ്സിറ്റിയില്‍ പിജി പ്രോഗ്രാമ്മുകൾക്ക് അപേക്ഷിക്കാം

പോലിസിംഗ്, സെക്യൂരിറ്റി, ക്രിമിനൽ ജസ്റ്റിസ് മേഖലകളിൽ പ്രഫഷണൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു രാജസ്ഥാൻ ഗവണ്മെന്റ് രൂപീകരിച്ച സർദാർ പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് പോലീസ്, സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റീസ്. ജോധ്പൂർ ആസ്ഥാനമായുള്ള യൂണിവേഴ്സിറ്റി നടത്തുന്ന കോഴ്സുകളിലേക്ക് മേയ് 18നകം അപേക്ഷിക്കണം. അഖിലേന്ത്യാതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
എംടെക്-സൈബർ സെക്യൂരിറ്റി: കംപ്യൂട്ടർ സയൻസിലോ ഇലക്ട്രോണിക്സിലോ ബിടെക് അല്ലങ്കിൽ എംസിഎ, എംഎസ്സി കംപ്യൂട്ടർ സയൻസ് 55 ശതമാനം മാർക്കോടെ പാസായിരിക്കണം. ആകെ സീറ്റ് 24.
എംഎ/എംഎസ്സി ക്രിമിനോളജി ആൻഡ് പോലീസ് സ്റ്റഡീസ്: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ. ക്രിമിനൽ നിയമത്തിലും സാമൂഹ്യ വിഷയങ്ങളിലുമുള്ള അവബോധം, ലോജിക്കൽ റീസണിംഗ് ആൻഡ് എബിലിറ്റി, ഗ്രാമർ ആൻഡ് കമ്യൂണിക്കേഷൻ സ്കിൽ എന്നീ മേഖലകളിൽ നിന്നായിരിക്കും പ്രവേശന പരീക്ഷയ്ക്കു ചോദ്യങ്ങൾ. 30 സീറ്റ്.
എൽഎൽഎം/ എംഎ ക്രിമിനിൽ ലോ: 55 ശതമാനം മാർക്കോടെ നിയമ ബിരുദം നേടിയവർക്കും നിയമപാലനത്തിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്കും എംഎ കോഴ്സിന് അപേക്ഷിക്കാം. കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. 20 സീറ്റ്.
ഇന്റഗ്രേറ്റഡ് എംഎ സോഷ്യൽ സയൻസ്: അഞ്ചു വർഷത്തെ കോഴ്സിനു പ്ലസ്ടുവാണു യോഗ്യത. ആകെ 40 സീറ്റ്. മൂന്നു വർഷം കഴിഞ്ഞ് ബിരുദം നേടി പഠനം അവസാനിപ്പിക്കാനും സൗകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: https://www.policeuniversity.ac.in.
https://www.facebook.com/Malayalivartha