കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ ബിരുദ കോഴ്സുകളിലേക്ക് പ്ലസ്ടു യോഗ്യത ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ ബിരുദ കോഴ്സുകളിലേക്ക് പ്ലസ്ടു യോഗ്യത ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 2018 ജൂണ്‍ ഒന്നിന് 23 വയസ്സ‌് കവിയരുത‌്. കഥകളി വേഷം വടക്കന്‍ ﹣ തെക്കന്‍, കഥകളി സംഗീതം, കഥകളി ചെണ്ട,
കഥകളി മദ്ദളം, കഥകളി ചുട്ടി (ആണ്‍കുട്ടികള്‍), കൂടിയാട്ടം പുരുഷ വേഷം, കൂടിയാട്ടം സ്ത്രീ വേഷം, മിഴാവ് (ആണ്‍കുട്ടികള്‍), തുള്ളല്‍ (ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍), മൃദംഗം (ആണ്‍കുട്ടികള്‍), തിമില (ആണ്‍ കുട്ടികള്‍),കര്‍ണാടകസംഗീതം (ആണ്‍കുട്ടികള്‍ /പെണ്‍കുട്ടികള്‍ ), മോഹിനിയാട്ടം (പെണ്‍കുട്ടികള്‍) എന്നിങ്ങനെയാണ‌് കോഴ‌്സുകള്‍.
അപേക്ഷയോടൊപ്പം, തൃശൂര്‍ പാഞ്ഞാള്‍ എസ്ബിഐ ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരില്‍ 30238237798 അക്കൗണ്ട് നമ്പറിലേക്ക് ( ഐഎഫ‌്‌എസ‌്‌ഇ കോഡ‌് ﹣ എസ‌്ബിഐ 0008029) 300 രൂപ അടച്ച ഒറിജിനല്‍ കൗണ്ടര്‍ ഫോയില്‍ നല്‍കണം. പട്ടികജാതി/ വര്‍ഗ വിഭാഗത്തിലെ അപേക്ഷകര്‍ 100 രൂപ അടച്ചാല്‍ മതി.
അപേക്ഷയും വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും കലാമണ്ഡലം വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ ആറിന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ‌്പ്രവേശനം. പൂരിപ്പിച്ച അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക്ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടെ രജിസ്ട്രാര്‍, കേരള കലാമണ്ഡലം, വള്ളത്തോള്‍ നഗര്‍, തൃശൂര്‍ -679 531 എന്ന വിലാസത്തില്‍ 28ന‌് വൈകിട്ട‌് അഞ്ചിനകം അപേക്ഷിക്കണം.
https://www.facebook.com/Malayalivartha