ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജൂലൈ സെഷനിലേക്കുള്ള പ്രവേശനം ആരംഭിച്ചു

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജൂലൈ സെഷനിലേക്കുള്ള പ്രവേശനം ആരംഭിച്ചു. വിവിധ വിഷയങ്ങളിലായി ബിരുദബിരുദാനന്തര പ്രോഗ്രാമുകള്‍ കൂടാതെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകളും ഇഗ്നോ നല്‍കുന്നുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈനായി https://onlineadmission.ignou.ac.in/admission/ എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം.
ബിരുദബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 15. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ജൂണ്‍ 30 ആണ് അവസാന തീയതി .
ഇഗ്നോയുടെ മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ ഇഗ്നോയുടെ വെബ്സൈറ്റായ www.ignou.ac.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് 1050 രൂപയുടെ ഡിഡി സഹിതം സമര്‍പ്പിക്കണം.
ജൂണ്‍ 24 നു നടക്കുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഫോം 1 സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്ന‌്. ഓപ്പണ്‍ മാറ്റ് XLIII ന് നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല .
ഇഗ്നോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്കോസ്റ്റ‌് അക്കൗണ്ടന്റ്സ് ഓഫ്‌ഇന്ത്യ എന്നിവരുമായി ചേര്‍ന്ന് നടത്തുന്ന ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, കോര്‍പറേറ്റ് അഫയേഴ‌്സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍, ഫിനാന്‍ഷ്യല്‍ ആന്‍ഡ് കോസ്റ്റ് അക്കൗണ്ടിങ‌് എന്നീ സ്പെഷ്യലൈസേഷനുകളിലുള്ള ബികോം, ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, പോളിസി ആന്‍ഡ് കോര്‍പറേറ്റ് ഗവര്‍ണസ്, മാനേജ്മെന്റ് അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജീസ് എന്നീ സ്പെഷ്യലൈസേഷനുകളിലുള്ള എംകോം എന്നിവയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും റീജ്യണല്‍ സെന്ററില്‍നിന്ന് 750 രൂപയ്ക്കു ലഭിക്കും.
ഇഗ്നോയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് മുംബൈയുമായി ചേര്‍ന്ന് നടത്തുന്ന എംബിഎ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഇഗ്നോയുടെ വെബ്സൈറ്റില്‍നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് 1000 രൂപയുടെ ഡിഡി സഹിതമാണ് അപേക്ഷിക്കേണ്ടത് .
വിവരങ്ങള്‍ക്കായി
ഇഗ്നോ മേഖലാകേന്ദ്രം,
രാജധാനി ബില്‍ഡിങ‌്,
കിള്ളിപ്പാലം,
കരമന പിഒ
തിരുവനന്തപുരം - 695002
എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0471 - 2344113 / 2344120.
https://www.facebook.com/Malayalivartha