ഏകവര്ഷ ആയുര്വേദ പഞ്ചകര്മ ആന്ഡ് ഇന്റര്നാഷനല് സ്പാ തെറപ്പി കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു, ബിരുദക്കാര്ക്ക് ഇപ്പോള് അപേക്ഷിക്കാം

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്വകലാശാലയുടെ ഏറ്റുമാനൂര് (കോട്ടയം) മേഖല കേന്ദ്രം നടത്തുന്ന ഏകവര്ഷ ആയുര്വേദ പഞ്ചകര്മ ആന്ഡ് ഇന്റര്നാഷനല് സ്പാ തെറപ്പി കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു, ബിരുദക്കാര്ക്ക് ഇപ്പോള് അപേക്ഷിക്കാം.
ജൂണ് 18വരെ അപേക്ഷ സ്വീകരിക്കും. രണ്ട് സെമസ്റ്ററുകളായുള്ള ഒരുവര്ഷത്തെ ഫുള്ടൈം കോഴ്സ് ജൂണില് ആരംഭിക്കുന്നതാണ് . 20 പേര്ക്കാണ് പ്രവേശനം. പ്രായം 17 വയസ്സ് തികയണം. 30 വയസ്സ് കവിയാനും പാടില്ല. അപേക്ഷ ഫീസ് 300രൂപ. എസ്.സി/എസ്.ടികാര്ക്ക് 100രൂപ മതി.അപേക്ഷ ഒാണ്ലൈനായി www.ssus.ac.in അല്ലെങ്കില് www.ssusonline.org യില് ജൂണ് 18നകം സമര്പ്പിക്കണം.
അതിനുള്ള നിര്ദേശങ്ങള് വെബ്സൈറ്റിലുണ്ട്. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള് സഹിതം വാഴ്സിറ്റിയുടെ ഏറ്റുമാനൂര് മേഖല കേന്ദ്രം ഡയറക്ടര്ക്ക് അയച്ചുകൊടുക്കണം. യോഗ്യത പരീക്ഷയുടെ (പ്ലസ് ടു) മെറിറ്റ് (50 മാര്ക്ക്), ഫിസിക്കല് ഫിറ്റ്നസ് (10 മാര്ക്ക്), ഇന്റര്വ്യൂവിലെ മികവ് (40 മാര്ക്ക്) എന്ന അനുപാതത്തില് റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. അഡ്മിഷന് ലഭിക്കുന്നവര് ട്യൂഷന് ഫീസായി 20,000 രൂപയും സ്പെഷ്ല് ഫീസായി 3000രൂപയും കോഷന് ഡിപ്പോസിറ്റായി 500 രൂപയും മറ്റിനങ്ങളിലായി 1450 രൂപയും അടയ്ക്കണം. കൂടുതല് വിവരങ്ങള് www.ssus.ac.inല് ലഭിക്കും.
https://www.facebook.com/Malayalivartha