കെ ടെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം, സ്പെഷല്‍ വിഭാഗം (ഭാഷാ യുപി) തലംവരെ/സ്പെഷല്‍ വിഷയങ്ങള്‍-ഹൈസ്കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ-ടെറ്റ്) വേണ്ടിയുളള വിജ്ഞാപനം പ്രസിദ്ധികരിച്ചു.
കാറ്റഗറി ഒന്നും രണ്ടും പരീക്ഷകള്‍ ജൂണ്‍ 23നും കാറ്റഗറി മൂന്നും നാലും പരീക്ഷകള്‍ ജൂണ്‍ 30നും വിവിധ സെന്ററുകളില്‍ നടക്കും. കെ-ടെറ്റ് ജൂണ്‍ 2018 ല്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും ഫീസും www.kerala pareeksha bhavan.in എന്ന വെബ്സൈറ്റ്/ ktet.kerala.gov.in വെബ്പോര്‍ട്ടല്‍ വഴി 30 വരെ സമര്‍പ്പിക്കാം.
ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപയും എസ്സി/എസ്ടി/പിഎച്ച്/ബ്ലയിന്റ് വിഭാഗത്തിലുളളവര്‍ 250 രൂപയും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാം.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുളള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും, ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങളും www.keral apa reekshabhavan.in/ktet.kerala.gov.in ല്‍ ലഭിക്കും.
ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 18 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
https://www.facebook.com/Malayalivartha