തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്ടെക്‌നോളജിയില്‍ (ഐഐഎസ്ടി) ബിടെക്പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്ടെക്‌നോളജിയില്‍ (ഐഐഎസ്ടി) ബിടെക്പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പ്രവേശനം ജെ ഇ ഇ- അഡ്വാന്‍സ്‌ഡ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഐഐഎസ്ടി തയ്യാറാക്കുന്ന ലിസ്‌റ്റില്‍നിന്നാണ്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സിന് മൊത്തം 75 ശതമാനം (എസ്‌സി/എസ്‌ടിക്ക് 65 ശതമാനം) മാര്‍ക്കും ജെഇഇ-അഡ്വാന്‍സ്‌ഡ്‌പരീക്ഷയില്‍ നിശ്ചിത സ്കോറുമാണ് യോഗ്യത. നാലുവര്‍ഷ ബിടെക്‌എയ്റോസ്പേസ് എന്‍ജിനിയറിങ്, നാലുവര്‍ഷ ബിടെക്‌ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (ഏവിയോണിക്സ്), പഞ്ചവത്സര ഇരട്ടബിരുദ കോഴ്‌സ് (ബിടെകും എംഎസ്/എംടെകും) കോഴ്സുകളിലേക്കാണ് ഈ വര്‍ഷം പ്രവേശനം.
ജെഇഇ-അഡ്‌വാന്‍സ്‌ഡ് എഴുതിയവര്‍ക്ക് ഓണ്‍ലൈനായി 15 വരെ രജിസ്‌റ്റര്‍ചെയ്യാം. റാങ്ക്‌ലിസ്‌റ്റ് 18ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ക്ക് www.iist.ac.in/admissions/undergraduate
https://www.facebook.com/Malayalivartha