മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ യോഗ്യത നിര്‍ണയ പരീക്ഷ (നീറ്റ്) എഴുതാനുള്ള പ്രായപരിധി 25 വയസ്സാക്കി നിജപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ലഭിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ യോഗ്യത നിര്‍ണയ പരീക്ഷ (നീറ്റ്) എഴുതാനുള്ള പ്രായപരിധി 25 വയസ്സാക്കി നിജപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ലഭിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. നീറ്റ് പരീക്ഷയെഴുതാനുളള പ്രായപരിധി 25 വയസാക്കി നിജപ്പെടുത്തിയപ്പോൾ പരീക്ഷയെഴുതാന്‍ കഴിയാത്ത 170 പേരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി പരിഗണിച്ച് ജസ്റ്റിസുമാരായ ആദര്‍ശ്കുമാര്‍ ഗോയല്‍, അശോക്ഭൂഷന്‍ എന്നിവരാണ് കേന്ദ്ര സര്‍ക്കാര്‍, സി.ബി.എസ്.ഇ, കേരള സര്‍ക്കാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്. കേസിലെ അടുത്ത വിചാരണ ജൂലൈ 10ന് നടക്കും.
നിലവില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധന അനുസരിച്ച് പൊതുവിഭാഗത്തിന് നീറ്റ് പരീക്ഷയെഴുതാന്‍ 25 വയസ്സും സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് 30 വയസ്സുമാണ് പ്രായപരിധി. കഴിഞ്ഞ മേയ് 11ന് ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഓപ്പണ്‍ സ്‌കൂള്‍ മുഖേന ബയോളജി, ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍ കൂടുതലായി പഠിക്കുന്നവര്‍ക്ക് കോഴ്‌സ്പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം കൂടി അധിക കാലയളവ് ആവശ്യമായതിനാല്‍ ഇപ്പോഴത്തെ പ്രായപരിധി വിവേചനപരവും നീതിനിഷേധവുമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും പ്രായപരിധി വിവേചനപരമാണെന്ന് വാദിച്ചു.
https://www.facebook.com/Malayalivartha