നേഴ്‌സിംഗ് ജോലിയിലാണോ താൽപ്പര്യം? എന്നാൽ ഇനി പറയുന്ന കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പഠിച്ചിറങ്ങിയാൽ ജോലി ഉറപ്പു തരുന്ന ഈ കോഴ്‌സുകൾ കുറിച്ചുള്ള വിശദ വിവരങ്ങൾ

പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ്: ജൂലൈ 7 വരെ അപേക്ഷിക്കാം
കേരള ഗവണ്‍മെന്റ്/സ്വാശ്രയ കോളേജുകളിലേക്ക് 2018 -19 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ അഞ്ച് വരെ ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും.
ബാങ്കില്‍ നിന്നു ലഭിക്കുന്ന അപേക്ഷാ നമ്ബരും, ചെല്ലാന്‍ നമ്ബരും ഉപയോഗിച്ച് ജൂണ്‍ 22 മുതല്‍ ജൂലൈ ആറ് വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 400 രൂപയും ആണ്.
അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷയും 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നേ്‌ഴസിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജിഎന്‍എം കോഴ്‌സ് പരീക്ഷയും പാസായിരിക്കണം.
അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 45 വയസ്. സര്‍വീസ് ക്വോട്ടയിലേക്കുളള അപേക്ഷകരുടെ പ്രായപരിധി 49 വയസ്.
എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ, (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്) പരീക്ഷാ കേന്ദ്രങ്ങളില്‍ ജൂലൈ 15ന് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും, പ്രത്യേക/നിര്‍ദ്ദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അലോട്ട്‌മെന്റ് നടത്തുക.
പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ ജൂലൈ ഏഴ് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
ഫോണ്‍: 0471 2560361, 362, 363, 364, 365
ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് ആണ് അടുത്തത്
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് 2018-19 ലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുവിന് ശേഷം ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ നിന്നും എ.എന്‍.എം കോഴ്‌സ് പാസായവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ 2018 ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തിയാക്കുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എന്‍.എം കോഴ്‌സ് പാസായവര്‍ക്ക് പ്രായപരിധി ബാധകമല്ല. മൂന്ന് ശതമാനം 40 ശതമാനം മുതല്‍ 50 ശതമാനം വരെ ശാരീരിക വൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.dme.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകര്‍ അപേക്ഷ ഫീസായ 100 രൂപ '0210-03-105-99' എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസല്‍ ട്രഷറി ചെലാന്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി അസല്‍ ട്രഷറി ചെലാന്‍, എസ്.എസ്.എല്‍.സി., പ്ലസ്ടു/തത്തുല്യം, ജാതി, സ്വദേശം/താമസം, സ്വഭാവം, ശാരീരികക്ഷമത എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 25 ന് മുന്‍പ് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.dme.kerala.gov.in ലും 0471-2528575 നമ്പറിലും ലഭിക്കും.
യോഗ്യത :
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ 40 % മാർക്കോടെ പ്ലസ് ടു , ഇംഗ്ലീഷ് നിർബന്ധിത വിഷയം ആയിരിക്കണം.
എ.എന്‍.എം കോഴ്‌സ് പാസായിരിക്കണം.
പ്രായം : 17 നും 35 നും മദ്ധ്യേ
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.dme.kerala.gov.in ല്‍
അപേക്ഷ ഫീസ് : 100 രൂപ
അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി : ജൂലൈ 25
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.dme.kerala.gov.in ,
ഫോൺ നമ്പർ : 0471-2528575
https://www.facebook.com/Malayalivartha