കാലിക്കറ്റ് സര്‍വകലാശാലാ കേന്ദ്രത്തില്‍ നടത്തുന്ന എം.എസ്സി. ഫാഷന്‍ ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ഡിസൈനിങ് കോഴ്സിന് 25 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ കേന്ദ്രത്തില്‍ നടത്തുന്ന എം.എസ്സി. ഫാഷന്‍ ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ഡിസൈനിങ് കോഴ്സിന് 25 വരെ അപേക്ഷിക്കാം. ടെക്‌സ്‌റ്റൈല്‍ ടെക്നോളജി, ടെക്നിക്കല്‍ ടെക്‌സ്‌റ്റൈല്‍, ഫാഷന്‍ ഡ്രാഫ്റ്റിങ്, ഫാഷന്‍ മാര്‍ക്കന്റയിസിങ്, ക്വാളിറ്റി മാനേജ്മെന്റ് എന്നിവ കോഴ്സ് വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു. പ്ലേസ്മെന്റിന് സഹായവും നല്‍കും.
പ്രൊഡക്ഷന്‍ മാനേജര്‍, ക്രിയേറ്റീവ് ഹെഡ്, മര്‍ക്കന്റൈസര്‍, ഡിസൈനര്‍, ഫാഷന്‍ എഡിറ്റേഴ്സ്, ഫാഷന്‍ ജേണലിസ്റ്റ്, ഫാഷന്‍ സ്‌റ്റൈലിസ്റ്റ് തുടങ്ങിയ രംഗങ്ങളില്‍ സേവനമനുഷ്ഠിക്കാം.
50 ശതമാനം മാര്‍ക്കോടെ ബി.എസ്സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്/ടെക്നോളജി, ബി.എസ്സി. അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്/ടെക്നോളജി, ബി.എസ്സി. ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, ബി.എസ്സി. ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍/ടെക്നോളജി ആണ് പ്രവേശന യോഗ്യത. www.cuonline.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക്: 0495 2761335.
https://www.facebook.com/Malayalivartha